/kalakaumudi/media/media_files/2026/02/22/south-4-2026-02-22-19-42-29.jpg)
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ തുടക്കത്തില്‍ തന്നെ പിടിമുറുക്കി. നാലോവര്‍ മാത്രം പിന്നിട്ടപ്പോള്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ ഇന്ത്യ പിഴുതു. ക്യാപ്റ്റന്‍ മര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, റയാന്‍ റിക്കിള്‍ട്ടണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ബുറം രണ്ടും അര്‍ഷ്?ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാര്‍ക്രം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സഞ്ജു സാംസണ്‍ ഇന്നും ടീമിലില്ല. കഴിഞ്ഞ കളികളിലെല്ലാം പൂജ്യനായി മടങ്ങിയ അഭിഷേക് ശര്‍മയെ നിലനിര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന ലുങ്കി എന്‍ഗിടി, ജാന്‍സെന്‍, കേശവ് മഹാരാജ്, ഡേവിഡ് മില്ലര്‍ എന്നിവര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തി.
2024 ട്വന്റി- 20 ലോകകപ്പ് ഫൈനലില്‍ വിജയം ഉറപ്പിച്ചെന്നു കരുതിയ ദക്ഷിണാഫ്രിക്കയില്‍നിന്ന് അദ്ഭുതകരമായി മത്സരം തിരിച്ചുപിടിച്ച ഇന്ത്യ കിരീടവുമായി മടങ്ങുകയായിരുന്നു. ദക്ഷിണാഫ്രിക്ക കിരീടമില്ലാത്ത രാജാക്കന്മാരായി ഇപ്പോഴും തുടരുന്നു.
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ട് റൗണ്ടില്‍ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും ആദ്യ മത്സരമാണിത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടില്‍ നാലുവീതം ജയങ്ങളുമായി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും സൂപ്പര്‍ എട്ടിലെത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
