ഇന്ത്യയുടെ വിജയം ഓസ്‌ട്രേലിയൻ ടീമിൽ വിള്ളൽ

ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയൻ ടീമിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്ന വിവാദങ്ങളാണ് പുറത്തു വരുന്നത്. ആദ്യ ടെസ്റ്റിൽ മൂന്നാം ദിനം നടന്ന മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിൻ്റെ വിവാദ പ്രസംഗം.

author-image
Rajesh T L
New Update
perth

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയ ഓസ്‌ട്രേലിയൻ ടീമിനുള്ളിൽ കടുത്ത ഭിന്നതയുണ്ടെന്ന വിവാദങ്ങളാണ് പുറത്തു വരുന്നത്.ആദ്യ ടെസ്റ്റിൽ മൂന്നാം ദിനം നടന്ന മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് ഫാസ്റ്റ് ബൗളർ ജോഷ് ഹേസൽവുഡിൻ്റെ വിവാദ പ്രസംഗം.ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ ടീം കൂറ്റൻ റൺസാണ് നേടിയത്. 

ഓസീസ്  ടീമിനുള്ളിൽ  ബൗളർമാരും ബാറ്റ്‌സ്മാൻമാരും തമ്മിൽ വേർതിരിവുണ്ടോ എന്ന സംശയമാണ് ഉയർന്നു വരുന്നത്.ആദ്യ മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഓസീസ് മികച്ച ബൗളിംഗ് അല്ല കാഴ്ചവെച്ചത്.ജോഷ് ഹേസൽവുഡും ആ സ്ഥാനത്താണ്.മത്സരം തങ്ങളുടെ കൈയിലാണെന്ന ബാറ്റ്സ്മാൻമാരുടെ വാദം മുൻ ഓസ്ട്രേലിയൻ താരങ്ങളെയും വായ മൂടിക്കെട്ടി.വിവാദമായ പരാമർശങ്ങൾ  മാറ്റിനിർത്തിയാൽ, ജോഷ് ഹേസൽവുഡ് പരിക്ക് മൂലം രണ്ടാം മത്സരത്തിൽ നിന്ന് പുറത്തായതായാണ് പുറത്ത് വരുന്ന വിവരം.

india vs australia Australian Cricket Team