മെസിയും സുവാരസും ഗോളടിച്ചു;  ഇന്റര്‍ മയാമിയ്ക്ക് സമനില

ജോര്‍ഡി ആല്‍ബയുടെ ഗോളിലൂടെയാണ് മത്സരം സമനിലയില്‍ ആയത്. സീസണില്‍ 18 മത്സരങ്ങള്‍ പിന്നിടുന്ന ഇന്റര്‍ മയാമി 35 പോയിന്റോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനമാണ്. 

author-image
Athira Kalarikkal
New Update
Inter Miami1

Inter Miami during Major League Soccer

Listen to this article
0.75x1x1.5x
00:00/ 00:00

മേജര്‍ ലീഗ് സോക്കറില്‍ ലൂയിസ് സിറ്റിക്കെതിരെ ഇന്റര്‍ മയാമിക്ക് സമനില. മത്സരത്തില്‍ ഇരുകൂട്ടരും മൂന്ന് ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു. മത്സരത്തിന്റെ പതിന്ഞ്ചാം മിനിറ്റില്‍ തന്നെ ലൂയിസിനായി ക്രിസ് ഡര്‍ക്കിന്‍ വല ചലിപ്പിച്ചു. 24ാം മിനിറ്റില്‍ മെസി പന്ത് വലയിലെത്തിച്ചു. രണ്ടാം പകുതിയ്ക്ക് മുമ്പ് തന്നെ ഇരുടീമുകളും ഗോള്‍ നേടി.

41-ാം മിനിറ്റില്‍ ഇന്‍ഡിയാന വാസിലേവ് ലൂയിസ് സിറ്റിക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. ലൂയിസ് സുവാരസിലൂടെ ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങും മുമ്പ് മയാമി മറുപടി നല്‍കി. രണ്ടാം പകുതിയുടെ തുടക്കം ലൂയിസ് സിറ്റിക്ക് അനുകൂലമായിരുന്നു. ജോര്‍ഡി ആല്‍ബയുടെ ഗോളിലൂടെയാണ് മത്സരം സമനിലയില്‍ ആയത്. സീസണില്‍ 18 മത്സരങ്ങള്‍ പിന്നിടുന്ന ഇന്റര്‍ മയാമി 35 പോയിന്റോടെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനമാണ്. 

Major League Soccer Louis City inter miami lionel messi