കേരളത്തിന് 'ഇഞ്ചുറി'; സന്തോഷ് ട്രോഫി ബംഗാളിന്

ഹൈദരാബാദില്‍ നടന്ന ഫൈനലില്‍ നിശ്ചിതസമയവും പിന്നിട്ട് ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടില്‍ നേടിയ ഗോളില്‍ ബംഗാള്‍ കേരളത്തെ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടു

author-image
Prana
New Update
robi hansda

കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിത്തകര്‍ത്ത് സന്തോഷ് ട്രോഫി കിരീടം ഒരിക്കല്‍ കൂടി ബംഗാളിലേക്ക് വണ്ടി കയറി. ഹൈദരാബാദില്‍ നടന്ന ഫൈനലില്‍ നിശ്ചിതസമയവും പിന്നിട്ട് ഇഞ്ചുറി ടൈമിന്റെ നാലാം മിനുട്ടില്‍ നേടിയ ഗോളില്‍ ബംഗാള്‍ കേരളത്തെ തോല്‍പ്പിച്ച് കിരീടത്തില്‍ മുത്തമിട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗാളിന്റെ വിജയം. 94-ാം മിനുട്ടില്‍ റോബി ഹന്‍സ്ഡയാണ് വിജയഗോള്‍ നേടിയത്. ബംഗാളിന്റെ 33-ം സന്തോഷ് ട്രോഫി കിരീടമാണിത്.
ഇന്ന് ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ ഒന്നും നേടാന്‍ ആയില്ല. കേരളം ആണ് ആദ്യ പകുതിയില്‍ മികച്ചു നിന്നത് എങ്കിലും ഗോള്‍ കണ്ടെത്താന്‍ ആയിരുന്നില്ല. രണ്ടാം പകുതിയില്‍ മത്സരം ഒപ്പത്തിനൊപ്പം ആയി. ബംഗാളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു.
94ആം മിനുട്ടില്‍ റോബിയിലൂടെ ബംഗാള്‍ വിജയ ഗോള്‍ നേടി. താരത്തിന്റെ ഈ സന്തോഷ് ട്രോഫി ക്യാമ്പയിനിലെ 12-ം ഗോളായിരുന്നു ഇത്. ഗോള്‍ വീണശേഷം സമനില കണ്ടെത്താന്‍ ഉള്ള സമയം കേരളത്തിന് ഉണ്ടായിരുന്നില്ല.

kerala bengal santosh trophy win