/kalakaumudi/media/media_files/2025/01/30/P0p1hdX843Pij77kKJrE.jpg)
ANI-20250129144741.jpg Photograph: (ANI-20250129144741.jpg)
2025 ഐപിഎല്‍ സീസണിലേക്കുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി രാജസ്ഥാന്‍ റോയല്‍സ്. പിങ്കും നീലയും ചേര്‍ന്ന നിറവും ചിറ്റോറിലുള്ള വിജയ് സ്തംഭത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട പാറ്റേണുമാണ് ഇതിന്റെ സവിശേഷത.രാജസ്ഥാന്‍ റോയല്‍സിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ കുമാര്‍ സംഗക്കാരയും മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്നാണ് പുതിയ കിറ്റ് പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി രാജസ്ഥാനില്‍ കളിച്ചിട്ടുള്ള മുന്‍ താരങ്ങളെ അനുസ്മരിച്ചുകൊണ്ട് രാജസ്ഥാന്‍ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ ഒരു വീഡിയോയും പുറത്തുവിട്ടു. രാഹുല്‍ ദ്രാവിഡ്, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചാഹല്‍, ജോസ് ബട്‌ലര്‍, ഗ്രെയിം സ്മിത്ത്, സ്റ്റീവ് സ്മിത്ത്, ഷെയ്ന്‍ വാട്സണ്‍, അജിങ്ക്യ രഹാനെ, ട്രെന്റ് ബോള്‍ട്ട്, ബ്രാഡ് ഹോഡ്ജ്, ഷെയ്ന്‍ വോണ്‍ തുടങ്ങിയ താരങ്ങളാണ് വിഡിയോയില്‍ ഉള്ളത്.
ഈ സീസണില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന്റെ കീഴില്‍ ഏറെ പ്രതീക്ഷകളോടെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. 2008ല്‍ ഐപിഎല്‍ കിരീടം നേടിയതിന് ശേഷം ഒരിക്കല്‍ പോലും രാജസ്ഥാന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ഈ സീസണില്‍ ലേലത്തില്‍ മികച്ച താരങ്ങളെയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ നീണ്ട വര്‍ഷകാലത്തെ രാജസ്ഥാന്റെ കിരീട സ്വപ്നങ്ങള്‍ അവസാനിപ്പിക്കാന്‍ തന്നെയായിരിക്കും സഞ്ജുവും സംഘവും കളത്തില്‍ ഇറങ്ങുക.