/kalakaumudi/media/media_files/2025/07/17/de-paul-2025-07-17-18-55-00.jpg)
DE PAUL
മയാമി:ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമിയിലേക്ക് ഒരു അര്‍ജന്റൈന്‍ താരം കൂടി. മിഡ് ഫീല്‍ഡര്‍ റോഡ്രിഗോ ഡി പോളാണ് ഇന്റര്‍ മയാമിയില്‍ എത്തിയ പുതിയ താരം. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് നാലുവര്‍ഷ കരാറിലാണ് 31കാരനായ ഡി പോളിനെ ഇന്റര്‍ മയാമി സ്വന്തമാക്കി. ബാഴ്‌സലോണയിലെ മെസിയുടെ പ്രിയ താരങ്ങളായ സെര്‍ജിയോ ബുസ്‌കറ്റ്‌സ്, ജോര്‍ഡി ആല്‍ബ, ലൂയിസ് സുവാരസ് എന്നിവര്‍ക്കൊപ്പം ഡി പോള്‍ കൂടി എത്തുന്നതോടെ ഇന്റര്‍ മയാമിയുടെ കരുത്ത് കൂടുമെന്ന് ഉറപ്പ്.
ഈ മാസം അവസാനം ലീഗ്‌സ് കപ്പിലായിരിക്കും ഡി പോള്‍ ഇന്റര്‍ മയാമി കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങുകയെന്നാണ് സൂചന. കരാര്‍ ഔദ്യോഗികമായി ഒപ്പിട്ടിട്ടില്ലാത്തതിനാല്‍ ഏത് മത്സരത്തിലാവും ഡി പോള്‍ കളിക്കുക എന്ന കാര്യം ഇപ്പോള്‍ ഉറപ്പ് പറയാനാവില്ലെന്ന് ക്ലബ്ബിനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു.
2021ല്‍ ഉഡിനീസില്‍ നിന്നാണ് ഡി പോള്‍ അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയത്. മെസിക്കൊപ്പം 2022ലെ ലോകകപ്പിലും 2021, 2024 കോപ അമേരിക്കയിലും കിരീടം നേടിയ അര്‍ജന്റീനിയന്‍ ടീം അംഗം കൂടിയായിരുന്നു ഡി പോള്‍.