ഇന്റര്‍ മയാമിക്ക് ജയം

അന്‍പത്തിനാലാം മിനിറ്റില്‍ ലിയോണല്‍ മെസിയിലൂടെ മയാമി വിജയഗോള്‍ നേടി. ബോക്സിന് പുറത്തുനിന്ന് കര്‍വ് ചെയ്തുള്ള മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളാണ് ഇന്റര്‍ മയാമിക്ക് ജയമൊരുക്കിയത്.

author-image
Jayakrishnan R
New Update
inter miami wins

inter miami wins

 

ജോര്‍ജിയ:ഫിഫ ക്ലബ് ഫുട്‌ബോള്‍ ലോകകപ്പില്‍ ലിയോണല്‍ മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളില്‍ ഇന്റര്‍ മയാമിക്ക് ജയം. ഗ്രൂപ്പ് എയില്‍ ഇന്റര്‍ മയാമി ഒന്നിനെതിരെ രണ്ട് ഗോളിന് എഫ്സി പോര്‍ട്ടോയെ തോല്‍പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മെസിയുടേയും സംഘത്തിന്റേയും ജയം.

ലിയോണല്‍ മെസിയായിരുന്നു ഇന്റര്‍ മയാമി- എഫ്സി പോര്‍ട്ടോ മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. എന്നാല്‍ കിക്കോഫായി എട്ടാം മിനിറ്റില്‍ മയാമിയെ ഞെട്ടിച്ച് പെനല്‍റ്റിയിലൂടെ പോര്‍ട്ടോ മുന്നിലെത്തി. സാമു അഗീഹോവയുടെ വകയായിരുന്നു ഗോള്‍. വാറിലൂടെയായിരുന്നു പോര്‍ട്ടോയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത് . പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ടെലസ്‌കോ സെഗോവിയ മയാമിയെ ഒപ്പമെത്തിച്ചു. വൈഗണ്ടിന്റെ വകയായിരുന്നു അസിസ്റ്റ്.


അന്‍പത്തിനാലാം മിനിറ്റില്‍ ലിയോണല്‍ മെസിയിലൂടെ മയാമി വിജയഗോള്‍ നേടി. ബോക്സിന് പുറത്തുനിന്ന് കര്‍വ് ചെയ്തുള്ള മെസിയുടെ തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളാണ് ഇന്റര്‍ മയാമിക്ക് ജയമൊരുക്കിയത്.

football sports