ഡി കോക്കിന് അര്‍ദ്ധ സെഞ്ച്വറി; പൂരാന്‍ കളംനിറഞ്ഞു; ലഖ്‌നൗവിന് എതിരെ ബെംഗളൂരുവിന് 182 റണ്‍സ് വിജയലക്ഷ്യം

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് അര്‍ധ സെഞ്ചറിയുമായി സ്വന്തമാക്കി

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ബെംഗളൂരുവിന് 182 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ലക്‌നൗ നേടി. 

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്ക് അര്‍ധ സെഞ്ചറിയുമായി സ്വന്തമാക്കി. 56 പന്തില്‍ എട്ടു ഫോറുകളും അഞ്ച് സിക്‌സറുകളുമാണ് ഡി കോക്ക് അടിച്ചെടുത്തത്. തകര്‍ത്തടിച്ച നിക്കോളാസ് പൂരാനും ലക്‌നൗവിന് തുണയായി. ര

ബെംഗളൂരൂവിനായ് ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ടു വിക്കറ്റും ടോപ്‌ലേ, യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ ലഖ്നൗവിനെ ബാറ്റിംഗിനയച്ചു. ലഖ്നൗ ടീമില്‍ കെ എല്‍ രാഹുല്‍ നായകനായി തിരിച്ചെത്തി. 

ഇരു ടീമുകളും ഓരോ മാറ്റം വരുത്തിയിട്ടുണ്ട്. ലഖ്നൗ ടീമില്‍ പേസര്‍ മുഹ്സിന്‍ ഖാന്‍ പരിക്കിനെ തുടര്‍ന്ന് കളിക്കുന്നില്ല. പകരം യഷ് താക്കൂര്‍ ടീമിലെത്തി. ആര്‍സിബി ജോസഫ് അല്‍സാരിക്ക് പകരം റീസെ ടോപ്ലിയെ ടീമിന്റെ ഭാഗമാക്കി. 

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: വിരാട് കോ്‌ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, രജത് പടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസെ ടോപ്ലി, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്: ക്വിന്റണ്‍ ഡി കോക്ക്(ഡബ്ല്യു), കെഎല്‍ രാഹുല്‍(സി), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, നവീന്‍-ഉല്‍-ഹഖ്, മായങ്ക് യാദവ്.

 

royal challengers bengaluru cricket lucknow super gaints ipl 2024