മഞ്ഞപ്പടയുടെ വിജയതുടക്കം; ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർസിബിയെ 6 വിക്കറ്റിന് തകർത്ത് സിഎസ്കെ

ബംഗളുരുവിന്റെ 174 റൺസിനെ 8 പന്തുകൾ ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.4 വിക്കറ്റുകൾ സ്വന്തമാക്കിയ മുസ്തഫിസുർ റഹ്മാനാണ് മത്സരത്തിലെ താരം

author-image
Greeshma Rakesh
New Update
ipl 2024

chennai super kings

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെപ്പോക്ക്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെ  തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്.6 വിക്കറ്റിനാണ് തകർപ്പൻ വിജയം. ബംഗളുരുവിന്റെ 174 റൺസിനെ 8 പന്തുകൾ ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.4 വിക്കറ്റുകൾ സ്വന്തമാക്കിയ മുസ്തഫിസുർ റഹ്മാനാണ് മത്സരത്തിലെ താരം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആർസിബി നായകന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടായിരുന്നു ഇന്നിംഗ്സിന്റെ തുടക്കം. 42 റൺസിനിടെ മൂന്ന് മുൻ നിര വിക്കറ്റുകൾ വീണു. ഇതിൽ തന്നെ രജത് പട്ടിദാറും ഗ്ലെൻ മാക്സ് വെല്ലും അക്കൗണ്ട് തുറക്കുന്നതിന് മുൻപ് കൂടാരം കയറി.

21 റൺസുമായി പിന്നാലെ കോഹ്ലിയും മടങ്ങി.അവസാന ഓവറുകളിൽ അനൂജ് റാവത്തും ദിനേശ് കാർത്തിക്കും നടത്തിയ വെടിക്കെട്ടാണ് ആർസിബിയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് 18.4 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

cricket chennai super kings ipl2024 BANGALORE ROYAL CHALLENGERS