വാര്‍ണര്‍, പന്ത് അര്‍ദ്ധ സെഞ്ച്വറി; ചെന്നൈയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഡല്‍ഹി

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

വിശാഖപട്ടണം: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്നില്‍ 192 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (52), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (51) എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഡല്‍ഹി 191 റണ്‍സ് നേടിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ചെന്നൈക്കു വേണ്ടി മതീഷ് പതിരണ മൂന്നു വിക്കറ്റു വീഴ്ത്തി. 

പ്ലേയിങ് ഇലവന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഋഷഭ് പന്ത് (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പൊറേല്‍, അക്ഷര്‍ പട്ടേല്‍, ആന്റിച് നോര്‍ട്യ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഋതുരാഗ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്‌വി, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മതീഷ പതിരാന, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍.

 

 

cricket chennai super kings ipl delhi capitals ipl 2024