ചെന്നൈ-ഗുജറാത്ത് പോരാട്ടം; ബൗളിംഗ് തിരഞ്ഞെടുത്ത് ടൈറ്റന്‍സ്

ആദ്യ മത്സരം വിജയിച്ചെത്തുന്ന ഗുജറാത്തും ചെന്നൈയും ചൊവ്വാഴ്ച ചിദംബരം സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടം ആരംഭിച്ചു. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു.

author-image
Athira Kalarikkal
New Update
shubman gill and ruturaj

Chennai Super Kings vs Gujarat Titans

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചെന്നൈ : ആദ്യ മത്സരം വിജയിച്ചെത്തുന്ന ഗുജറാത്തും ചെന്നൈയും ചൊവ്വാഴ്ച ചിദംബരം സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ പോരാട്ടം ആരംഭിച്ചു. മത്സരത്തിലെ വിജയികള്‍ക്ക് പോയിന്റ് പട്ടികയില്‍ താല്‍കാികമായി ഒന്നാം സ്ഥാനം സ്വന്തമാക്കാനാകും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. രണ്ട് പുതിയ ക്യാപ്റ്റന്മാരായ റിതുരാജിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും തമ്മിലുള്ള ബുദ്ധിയുടെ പരീക്ഷണമാണിത്. സുഗമവും ഗംഭീരവുമായ ഷോട്ട് മേക്കിംഗിന് പേരുകേട്ട രണ്ട് ഓപ്പണര്‍മാരും തന്ത്രപരമായ മേധാവിത്വത്തിന്റെ പോരാട്ടത്തില്‍ ഏര്‍പ്പെടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ആദ്യ മത്സരത്തില്‍ മുംബൈയുടെ വെല്ലുവിളിയെ അതിജീവിച്ച് 6 റണ്‍സ് ജയം ഗുജറാത്ത് നേടിയപ്പോള്‍ ആര്‍സിബിയ്ക്ക് എതിരെ ആധികാരിക വിജയം ആണ് ചെന്നൈ കരസ്ഥമാക്കിയത്. ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെ ഗുജറാത്ത് എത്തുമ്പോള്‍ ചെന്നൈ നിരയില്‍ തീക്ഷണയ്ക്ക് പകരം പതിരാന ടീമിലെത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ്, രച്ചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, ശിവം ദുബെ, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്താഫിസുര്‍ റഹ്മാന്‍

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, അസ്മത്തുള്ള ഒമര്‍സായി, ഡേവിഡ് മില്ലര്‍, വിജയ് ശങ്കര്‍, രാഹുല്‍ തെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ്മ, സ്പെന്‍സര്‍ ജോണ്‍സണ്‍

 

gujarat titans ipl 2024 csk captain