ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024; ബെംഗളൂരുവിന് മികച്ച സ്‌കോര്‍, തുണയായി അനുജും ദിനേശും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍. തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ബെംഗളൂരുവിന് ആശ്വാസമായി അനുജ് റാവത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിങ്.

author-image
Athira Kalarikkal
New Update
rcb

rcb batting against csk

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച സ്‌കോര്‍. തുടക്കത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ബെംഗളൂരുവിന് ആശ്വാസമായി അനുജ് റാവത്തിന്റെയും ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിങ്. ടോസ് നേടി ചെന്നൈയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് അടിച്ചെടുത്തു.

മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ഫാഫ് ഡു പ്ലെസിസ് തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്. 23 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം ഡു പ്ലെസി 35 റണ്‍സെടുത്തു. ബെംഗളൂരു നായകന്‍ പുറത്തായതിന് പിന്നാലെ ബെംഗളൂരു ശക്തമായ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു. രജത് പാട്ടിദാറിനും ഗ്ലെന്‍ മാക്സ്വെല്ലിനും റണ്‍സ്  നേടാനായില്ല. പിന്നാലെ 20 പന്തില്‍ 21 റണ്‍സുമായി വിരാട് കോഹ്ലിയുടെ വിക്കറ്റും വീണു.

377 മത്സരങ്ങളില്‍ നിന്ന് നാഴികകല്ല് പിന്നിട്ട ശേഷമാണ് കോലി പുറത്തായത്. 25 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും സഹിതം 48 റണ്‍സെടുത്ത അനുജ് റാവത്ത് അവസാന പന്തില്‍ റണ്‍ഔട്ടായി. 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 38 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്ക് പുറത്താകാതെ നിന്നു. ചെന്നൈക്കായി മുസ്തഫിസൂര്‍ റഹ്മാന്‍ 4 വിക്കറ്റ് നേടി. 

 

 

 

 

 

 

 

 

anuj rawat ipl 2024 csk rcb