അടിച്ചുപറത്തി കൊല്‍ക്കത്ത; റെക്കോഡ് സ്‌കോര്‍; ഡല്‍ഹി ബൗളര്‍മാരെ അടിച്ചൊതുക്കി

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത, നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x1x1.5x
00:00/ 00:00

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് റെക്കോര്‍ഡ് സ്‌കോര്‍. 273 റണ്‍സാണ് വിജയലക്ഷ്യം. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. 

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത, നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 

സുനില്‍ നരെയ്ന്‍ (39 പന്തില്‍ 85), ആംഗ്കൃഷ് രഘുവന്‍ഷി (27 പന്തില്‍ 54), ആന്ദ്രേ റസ്സല്‍ (19 പന്തില്‍ 41 ), റിങ്കു സിംഗ് (8 പന്തില്‍ 26) എന്നിവരാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ആന്റിച്ച് നോര്‍ജെ ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത് ( ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍മ), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

cricket delhi capitals ipl 2024 Kolkata Night Riders