ഡല്‍ഹിക്ക് അനായാസ വിജയം; ഗുജറാത്തിന് നാണംകെട്ട തോല്‍വി

നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡല്‍ഹി ജയം കൈപ്പിടിയില്‍ ഒതുക്കി

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x1x1.5x
00:00/ 00:00

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അനായാസ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം. ഐപിഎല്‍ ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും മോശം സ്‌കോറാണ് ഗുജറാത്ത് ഉയര്‍ത്തിയ 90 റണ്‍സ്. വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡല്‍ഹി മറികടന്നു. നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡല്‍ഹി ജയം കൈപ്പിടിയില്‍ ഒതുക്കി.

20 പന്തില്‍ രണ്ടു വീതം സിക്‌സും ഫോറും സഹിതം 20 റണ്‍സെടുത്ത ജെയ്ക് ഫ്രേസന്‍ മഗൂര്‍ക് ആണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഉള്‍പ്പെടെ പ്രമുഖ താരങ്ങളെല്ലാം കൂട്ടത്തോടെ പരാജയപ്പെട്ട മത്സരത്തില്‍ 17.3 ഓവറിലാണ് ഗുജറാത്ത് 89 റണ്‍സിന് എല്ലാവരും പുറത്തായത്. 24 പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സെടുത്ത റാഷിദ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍.

cricket ipl 2024 gujarat tituns ipl delhi capitals