ഹൈദരാബാദ് തിളങ്ങിയില്ല; വിജയം അടിച്ചെടുത്ത് ഗുജറാത്ത്

അഞ്ചു ബോളുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് വിജയം കൈപ്പിടിയിലൊതുക്കി

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് ഏഴു വിക്കറ്റ് വിജയം. സണ്‍റൈസേഴ്‌സ് 163 റണ്‍സ് വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്. അഞ്ചു ബോളുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് വിജയം കൈപ്പിടിയിലൊതുക്കി.

36 പന്തില്‍ 45 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മധ്യനിരയില്‍ ഡേവിഡ് മില്ലര്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 13 പന്തില്‍ 25 റണ്‍സെടുത്തു.

ജയത്തോടെ നാലു പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സ് നാലാം സ്ഥാനത്തെത്തി. ഒരു കളി മാത്രം ജയിച്ച ഹൈദരാബാദ് രണ്ടു പോയിന്റുമായി ആറാമതാണ്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. നിറം മങ്ങിയതായിരുന്നു ഹൈദരാബാദിന്റെ പ്രകടനം. 20 പന്തില്‍ 29 റണ്‍സെടുത്ത അഭിഷേക് ശര്‍മയും, 14 പന്തില്‍ 29 റണ്‍സെടുത്ത അബ്ദുല്‍ സമദുമാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്‌കോറര്‍മാര്‍.

ടൈറ്റന്‍സിനായി മോഹിത് ശര്‍മ മൂന്നു വിക്കറ്റുകള്‍ നേടി.

 

 

cricket sunrisers hyderabad gujarat titans ipl 2024