ചിന്നസ്വാമിയില്‍ കോലി 'പെരിയസ്വാമി'യായി; കൊല്‍ക്കത്തയ്ക്ക് 183 റണ്‍സ് വിജയലക്ഷ്യം

കോലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് സ്വന്തമാക്കി

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോലിയുടെ ആറാട്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കോലിയുടെ അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് 6 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് സ്വന്തമാക്കി. 56  പന്തില്‍ നിന്നാണ് കോലി 83 റണ്‍സ് അടിച്ചെടുത്തത്. കോലിയാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരുവിന് ആദ്യം നഷ്ടപ്പെട്ടത് ക്യാപ്റ്റന്‍ ഫഫെ ഡ്യുപ്ലെസിയെയാണ്. 6 പന്തുകള്‍ നേരിട്ട ഡ്യുപ്ലെക്‌സ് 8 റണ്‍സാണ് എടുത്തത്. തുടര്‍ന്ന് മത്സരത്തിന്റെ 'ക്യാപ്റ്റന്‍സി' കോലി ഏറ്റെടുത്തു.

കൊല്‍ക്കത്തയ്ക്കായി ഹര്‍ഷിത് റാണയും ആന്ദ്രേ റസലും രണ്ടു വിക്കറ്റ് വീതവും സുനില്‍ നരൈന്‍ ഒരു വിക്കറ്റും നേടി.
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: വിരാട് കോഹ്ലി, ഫാഫ് ഡു പ്ലെസിസ് (ക്യാപ്്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, രജത് പട്ടീദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക്, അല്‍സാരി ജോസഫ്, മായങ്ക് ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

 

royal challengers bengaluru kolkata knight riders ipl 2024 cricket Virat Kohli