/kalakaumudi/media/media_files/H3xipzxwdPkpqpy843RD.jpg)
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ് തകര്‍ച്ച. രാജസ്ഥാന്‍ റോയല്‍സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തു.
34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീതമെടുത്ത ട്രെന്റ് ബോള്‍ട്ടും യുസ്വേന്ദ്ര ചാഹലും ചേര്‍ന്നാണ് മുംബൈയെ വരിഞ്ഞുമുറുക്കിയത്.
മുംബൈക്ക് ട്രെന്റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ നഷ്ടമുണ്ടായി. അഞ്ചാം പന്തില്‍ രോഹിത് ശര്‍മയെ വിക്കറ്റിന് പിന്നില്‍ സ്ജുവിന്റെ കൈകളിലേക്ക് എത്തിച്ചു. ബോള്‍ട്ട് അടുത്ത പന്തില്‍ നമന്‍ ധിറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി.
അടുത്ത ഓവറില്‍ ഡെവാള്‍ഡ് ബ്രെവിസിനെ കൂടി ബോള്‍ട്ട് ഗോള്‍ഡന്‍ ഡക്കാക്കി. പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷനെ (16) നാന്ദ്രെ ബര്‍ഗര്‍ വിക്കറ്റിന് പിന്നില്‍ സഞ്ജുവിന്റെ കൈകളിലെത്തിച്ചു.
തകര്‍ച്ചയിലേക്ക് വീണ മുംബൈക്ക് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും തിലക് വര്‍മയുടെയും പ്രകടനം പ്രതീക്ഷ നല്‍കി. പവര്‍ പ്ലേയില്‍ ഇരുവരും ചേര്‍ന്ന് മുംബൈയെ 45 റണ്‍സില്‍ എത്തിച്ചു. ഹാര്‍ദ്ദിക്കിനെ റൊവ്മാന്‍ പവല്‍ ഓടിപ്പിടിച്ചു.
ചൗളയെ ആവേശ് ഖാന്റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ പറന്നുപിടിച്ചു. തിലക് വര്‍മയെ അശ്വിന്‍ പിടിച്ചുപുറത്താക്കി. ടിം ഡേവിഡും(24 പന്തില്‍ 17) നിരാശ നല്‍കി. അതോടെ മുംബൈ സ്‌കോര്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സില്‍ അവസാനിച്ചു.