ഡുപ്ലേസി നയിച്ചു; ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി; മുംബൈയ്ക്ക് 197 വിജയലക്ഷ്യം ഉയര്‍ത്തി ബെംഗളൂരു

മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം

author-image
Rajesh T L
New Update
ipl
Listen to this article
0.75x 1x 1.5x
00:00 / 00:00

 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് 197 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി, നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 

40 പന്തില്‍ നാലു ഫോറും മൂന്നു സിക്‌സും സഹിതം 61 റണ്‍സെടുത്ത ഡുപ്ലേസിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. ആര്‍സിബിക്കായി രജത് പാട്ടിദാര്‍ (26 പന്തില്‍ 50), ദിനേഷ് കാര്‍ത്തിക് (23 പന്തില്‍ 53*) എന്നിവരും അര്‍ധസെഞ്ചറി നേടി.

മുംബൈയ്ക്കായി ജസ്പ്രീത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയാണ് ബുമ്രയുടെ അഞ്ച് വിക്കറ്റ് നേട്ടം. ആര്‍സിബിക്കെതിരെ ഐപിഎലില്‍ ഒരു താരം അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നത് ഇതാദ്യമാണ്. ഐപിഎലില്‍ രണ്ടു തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന നാലാമത്തെ ബോളര്‍ കൂടിയാണ് ബുമ്ര. 

 

 

mumbai indians ipl2024 royal challengers bengaluru