ഐപിഎൽ പ്ലേ ഓഫിൽ ഇനി ഒഴിവുകൾ രണ്ട്; പോരാട്ടത്തിനൊരുങ്ങി അഞ്ചു ടീമുകൾ, സാധ്യതകൾ നോക്കാം....!

ഇതിനകം രണ്ടു ടീ​മു​ക​ൾ മാ​ത്ര​മാ​ണ്  പ്ലേ ​ഓ​ഫി​ൽ സ്ഥാനം നേടിയത്. പട്ടികയിൽ 19 പോയിന്റുമായി കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും 16 പോയിന്റുമായി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സുമാണ് പ്ലേ ഓഫിൽ യോ​ഗ്യത നേടിയത്.ഇനിയുള്ള ര​ണ്ടു ഒ​ഴി​വി​ലേ​ക്ക് നിലവിൽ അ​ഞ്ചു ടീ​മു​ക​ൾ​ക്കാണ് സാ​ധ്യ​ത​യു​ള്ളത്.

author-image
Greeshma Rakesh
New Update
ipl-2024

ipl 2024 playoff two spots five teams who has the best chance to qualify

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മും​ബൈ: ഐപിഎ​ൽ 2024 സീ​സ​ൺ അവസാന ഘട്ടങ്ങളിലേയ്ക്ക് ക​ട​ക്ക​വേ പ്ലേ ​ഓ​ഫി​ൽ ഇനിയുള്ള ര​ണ്ട് ഒ​ഴി​വു​ക​ളി​ലേ​ക്കുള്ള മ​ത്സ​രം തീപാറും.ഇതിനകം രണ്ടു ടീ​മു​ക​ൾ മാ​ത്ര​മാ​ണ്  പ്ലേ ​ഓ​ഫി​ൽ സ്ഥാനം നേടിയത്. പട്ടികയിൽ 19 പോയിന്റുമായി കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും 16 പോയിന്റുമായി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സുമാണ് പ്ലേ ഓഫിൽ യോ​ഗ്യത നേടിയത്.ഇനിയുള്ള ര​ണ്ടു ഒ​ഴി​വി​ലേ​ക്ക് നിലവിൽ അ​ഞ്ചു ടീ​മു​ക​ൾ​ക്കാണ് സാ​ധ്യ​ത​യു​ള്ളത്.

സ​ൺ റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സ്, റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു, ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്, ല​ഖ്നോ സൂ​പ്പ​ർ ജ​യ​ൻറ്സ് എ​ന്നി​വ​യാ​ണ് നിലവിൽ പ്ലേ ഓഫിലേയ്ക്ക് കടക്കാൻ സാധ്യതയുള്ള അഞ്ച് ടീമുകൾ.ഹൈ​ദ​രാ​ബാ​ദി​നൊ​ഴി​കെ ബാ​ക്കി​യു​ള്ള നാ​ലു ടീ​മു​ക​ൾ​ക്കും ഓ​രോ മ​ത്സ​ര​മാ​ണ് ഇ​നി​ അവശേഷിക്കുന്നത്.അ​തിനാൽ അ​വ​സാ​ന നാ​ലി​ലെ ര​ണ്ടു കൂ​ട്ട​രെ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ നെ​റ്റ് റ​ൺ​റേ​റ്റി​ന് നി​ർ​ണാ​യ​ക റോ​ളു​ണ്ടാ​കുമെന്നതിൽ സംശയം വേണ്ട.

നിലവിലെ പോയിന്റനുസരിച്ച് പ്ലേ ​ഓ​ഫി​ന്  കൂ​ടു​ത​ൽ സാ​ധ്യ​തയുള്ള ടീ​മു​ക​ളി​ലൊ​ന്നാണ്  ഹൈ​ദ​രാ​ബാ​ദാ​ണ്. ഇ​വ​ർ​ക്ക് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സു​മാ​യും പ​ഞ്ചാ​ബ് കി​ങ്സു​മാ​യും രണ്ട് മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​യു​ണ്ട്. നി​ല​വി​ൽ 14 പോ​യ​ൻറു​ള്ള ടീ​മി​ന് ഒ​രു ക​ളി ജ​യി​ച്ചാ​ൽ​ പോ​ലും പ്ലേ ​ഓ​ഫി​ലെ​ത്താ​നാ​കും.അതിനാൽ ഇനിയുള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ഹൈദരാബാദിന് നിർണായകമാണ്.രണ്ട് മത്സരങ്ങളിലും തോ​ൽ​ക്കു​ക​യാ​ണെ​ങ്കി​ൽ റ​ൺ​റേ​റ്റാ​ണ് മു​ന്നോ​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക.ചെ​ന്നൈ ബം​ഗ​ളൂ​രു​വി​നെ തോ​ൽ​പി​ക്കു​ക​യും ഹൈ​ദ​രാ​ബാ​ദ് ര​ണ്ടു മത്സ​ര​ങ്ങ​ളും തോ​ൽ​ക്കു​ക​യും ചെ​യ്താ​ലും മി​ക​ച്ച റ​ൺ റേ​റ്റു​ള്ള പാ​റ്റ് ക​മ്മി​ൻ​സി​നും സം​ഘ​ത്തി​നും പ്ലേ ​ഓ​ഫി​ലെ​ത്താ​നാ​കും.

പ്ലേ ഓഫ് സാ​ധ്യ​ത​യിലുളള രണ്ടാമത്തെ ടീമാണ് ചെ​ന്നൈ.​നി​ല​വി​ൽ 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 14 പോ​യ​ൻറു​ള്ള ചെ​ന്നൈ​ക്ക് ബം​ഗ​ളൂ​രു​വി​നെ​തി​രാ​യ അ​വ​സാ​ന ലീ​ഗ് മ​ത്സ​രം ജ​യി​ച്ചാ​ൽ അ​നാ​യാ​സം പ്ലേ ഓഫിലേയ്ക്കെത്താം.കു​റ​ഞ്ഞ മാ​ർ​ജി​നി​ൽ തോ​റ്റാ​ലും മി​ക​ച്ച റ​ൺ റേ​റ്റു​ള്ള ചെ​ന്നൈ​ക്ക് പ്ലേ ​ഓ​ഫി​ലെ​ത്താനുള്ള സാധ്യതയേറെയാണ്. ഹൈ​ദ​രാ​ബാ​ദ് ഇ​നി​യു​ള്ള ര​ണ്ടു മ​ത്സ​ര​ങ്ങ​ളും തോ​റ്റാ​ലും ചെ​ന്നൈ​ക്ക് നാ​ലി​ലെ​ത്താ​നാ​കും. ബെംഗളൂരുവി​ന് ചെ​ന്നൈ​ക്കെ​തി​രാ​യ മ​ത്സ​രം ജ​യി​ച്ചാ​ൽ മാ​ത്രം പോ​രാ, റ​ൺ​റേ​റ്റി​ലും മ​റ്റു ടീ​മു​ക​ളേ​ക്കാ​ൾ മു​ന്നി​ലെ​ത്ത​ണം. നി​ല​വി​ൽ +0.387 ആ​ണ് ടീ​മി​ൻറെ റ​ൺ റേ​റ്റ്. അ​തി​നാ​ൽ ചെ​ന്നൈ-​ബം​ഗ​ളൂ​രു മ​ത്സ​രം അ​തി നി​ർ​ണാ​യ​ക​മാ​ണ്. ഡ​ൽ​ഹി​ക്കും ല​ഖ്നോ​ക്കും ​വി​ദൂ​ര സാ​ധ്യ​ത മാ​ത്ര​മാ​ണു​ള്ള​ത്.

playoff royal challengers bangalore lucknow super giants sunrisers hyderabad chennai super kings delhi capitals ipl 2024