/kalakaumudi/media/media_files/qtgSZxTjSstm3PyEmtrG.jpg)
delhi captain rishab panth and punjab captain shikhar dhavan
മുലന്‍പുര്‍ : ഐപിഎലില്‍ ശനിയാഴ്ചത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പഞ്ചാബ് കിംഗ്‌സ്. ഡല്‍ഹിയ്ക്കായി നായക സ്ഥാനത്തേക്കും കളിക്കളത്തിലേക്കും ഒരിടവേളയ്ക്ക് ശേഷം ഋഷഭ് പന്ത് മടങ്ങിയെത്തുന്ന സവിശേഷത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്.
ഷായി ഹോപ്, മിച്ചല്‍ മാര്‍ഷ്. ഡേവിഡ് വാര്‍ണര്‍, ട്രിസ്റ്റ്യന്‍ സ്റ്റബ്‌സ് എന്നിവരാണ് ഡല്‍ഹിയുടെ വിദേശ താരങ്ങള്‍. ജോണി ബൈര്‍സ്റ്റോ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കറന്‍, കാഗിസോ റബാഡ എന്നിവര്‍ പഞ്ചാബിലെ വിദേശ താരങ്ങളായി എത്തുന്നു.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിങ് ഇലവന്‍ ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഷായ് ഹോപ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), റിക്കി ഭുയി, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, ഖലീല്‍ അഹമ്മദ്, ഇഷാന്ത് ശര്‍മ.
പഞ്ചാബ് കിങ് പ്ലേയിങ് ഇലവന്‍ ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, സാം കറന്‍, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്, ശശാങ്ക് സിങ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
