/kalakaumudi/media/media_files/JNxruK3jE2wa0vEEYgar.jpg)
ipl 2024 rajasthan royals vs lucknow super giants
ജയ്പൂർ: ഐപിഎല്ലിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് കെ എൽ രാഹുൽ നേതൃത്വം നൽകുന്ന ലക്‌നൗ സൂപ്പർ ജയന്റ്‌സിനെ നേരിടും.രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം.2022ൽ റണ്ണറപ്പുകളായിരുന്ന രാജസ്ഥാൻ കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്നിരുന്നു. മറുഭാഗത്ത് കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫിൽ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്‌നൗ.
പ്രതിഭാധനരായ ഒരുപിടി താരങ്ങളുമായാണ് ഇരുടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്. ബാറ്റിംഗിലും ബൗളിംഗിലും ഇരുടീമുകളും ഏറെക്കുറെ തുല്യ ശക്തികളാണെന്ന് പറയാം.പരുക്കിനു ശേഷം കെ.എൽ.രാഹുൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും രാജസ്ഥാൻ– ലക്നൗ മത്സരത്തിനുണ്ട്.അതെസമയം രാത്രി 7.30നു നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും.