സെഞ്ച്വറി പറത്തി കോലി; രാജസ്ഥാന് 184 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ബാംഗ്ലൂര്‍

67 പന്തില്‍ നിന്നാണ് കോലി സെഞ്ച്വറി തികച്ചത്. ഈ സീസണിലെ ആദ്യ സെഞ്ചറിയാണ് കോലി തന്റെ പേരിലാക്കിയത്. 12 ഫോറും നാലു സിക്‌സും സഹിതം 113 റണ്‍സുമായി പുറത്താകാതെ നിന്നു

author-image
Rajesh T L
New Update
ipl 2024
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ജയ്പുര്‍: സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചറിയുമായി വിരാട് കോലി. കോലി തിളങ്ങിയ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ 184 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആര്‍സിബി, നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 183 റണ്‍സെടുത്തത്.

67 പന്തില്‍ നിന്നാണ് കോലി സെഞ്ച്വറി തികച്ചത്. ഈ സീസണിലെ ആദ്യ സെഞ്ചറിയാണ് കോലി തന്റെ പേരിലാക്കിയത്. 12 ഫോറും നാലു സിക്‌സും സഹിതം 113 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഡുപ്ലേസി 33 പന്തില്‍ 44 റണ്‍സെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 84 പന്തില്‍ 125 റണ്‍സ്. 

 

 

 

cricket s rajasthan royals ipl2024 royal challengers bengaluru