ആദ്യമത്സരത്തിൽ  രാജസ്ഥാന്  ടോസ്; ബാറ്റിം​ഗ് തിരഞ്ഞെടുത്ത് സഞ്ജു സാംസൺ

രാജസ്ഥാനായി യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും. ഹെറ്മെയറും ബോൾട്ടുമാണ് മറ്റ് വിദേശ താരങ്ങൾ.രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്

author-image
Rajesh T L
New Update
ipl 2024

rajasthan royals Vs lucknow super giants

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ജയ്പൂർ: രാജസ്ഥാന്റെ ആദ്യമത്സരത്തിൽ ടോസ് നേടിയ നായകൻ സഞ്ജു സാംസൺ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ദേവ്ദത്ത് പടിക്കൽ ലക്നൗ സൂപ്പർ ജയന്റ്സിന് വേണ്ടി അരങ്ങേറും. രാജസ്ഥാനായി യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ഇന്നിം​ഗ്സ് ഓപ്പൺ ചെയ്യും. ഹെറ്മെയറും ബോൾട്ടുമാണ് മറ്റ് വിദേശ താരങ്ങൾ. 

രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂർ സവായ് മാൻസിംഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.2022ൽ റണ്ണറപ്പുകളായിരുന്ന രാജസ്ഥാൻ കഴിഞ്ഞ സീസണിൽ അഞ്ചാം സ്ഥാനത്ത് ഒതുങ്ങേണ്ടിവന്നിരുന്നു. മറുഭാഗത്ത് കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫിൽ ഇടംപിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലക്‌നൗ. പ്രതിഭാധനരായ ഒരുപിടി താരങ്ങളുമായാണ് ഇരുടീമുകളും ഇത്തവണ കളത്തിലിറങ്ങുന്നത്.

ബാറ്റിംഗിലും ബൗളിംഗിലും ഇരുടീമുകളും ഏറെക്കുറെ തുല്യ ശക്തികളാണെന്ന്  പറയാം.പരുക്കിനു ശേഷം കെ.എൽ.രാഹുൽ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും രാജസ്ഥാൻ– ലക്നൗ മത്സരത്തിനുണ്ട്.അതെസമയം രാത്രി 7.30നു നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ നേരിടും.

രാജസ്ഥാൻ സ്ക്വാഡ്:യശസ്വി ജയ്സ്വാൾ, ജോസ് ബട്ലർ,സഞ്ജു സാംസൺ(ക്യാപ്റ്റൻ)

റിയാൻ പരാഗ് ,ഷിംറോൺ ഹെറ്റ്മെയർ ,ധ്രുവ് ജൂറൽ ,രവിചന്ദ്രൻ അശ്വിൻ,സന്ദീപ് ശർമ,യുസ്വേന്ദ്ര ചാഹൽ,അവേശ് ഖാൻ ,ട്രെന്റ് ബോൾട്ട്

ലക്നൗ സ്ക്വാഡ്: കെ. എൽ. രാഹുൽ(ക്യാപ്റ്റൻ),ക്വിന്റൺ ഡി കോക്ക്,ദേവ്ദത്ത് പടിക്കൽ,ആയുഷ് ബദോനി, മാർക്കസ് സ്റ്റോയിനിസ്,നിക്കോളാസ് പൂരൻ,ക്രുനാൽ പാണ്ഡ്യ,രവി ബിഷ്ണോയ് ,മൊഹ്സിൻ ഖാൻ,നവീൻ-ഉൽ-ഹഖ്,യാഷ് ഠാക്കൂർ

 

 

lucknow super giants Rajasthan Royals ipl2024