പഞ്ചാബ് കിങ്സിനെ വീഴ്ത്തി കിങ് കോഹ്ലിയും ടീമും; റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ജയം നാല് വിക്കറ്റിന്

സ്കോർ: പഞ്ചാബ് -176/6 (20 ഓവർ), ബംഗളൂരു- 178/6 (19.2 ഓവർ). വിരാട് കോഹ്ലി കളിയിലെ താരമായി.വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന്‍റെ കരുത്തിലാണ് പഞ്ചാബ് ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബംഗളൂരുവെത്തിയത്.

author-image
Greeshma Rakesh
New Update
ipl 2024

ipl 2024 royal challengers bengaluru beat punjab kings by 4 wickets

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ബംഗളൂരു: ഐ.പി.എല്ലിൽ  പഞ്ചാബ് കിങ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് നാല് വിക്കറ്റ് ജയം. സ്കോർ: പഞ്ചാബ് -176/6 (20 ഓവർ), ബംഗളൂരു- 178/6 (19.2 ഓവർ). വിരാട് കോഹ്ലി കളിയിലെ താരമായി.വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സിന്‍റെ കരുത്തിലാണ് പഞ്ചാബ് ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബംഗളൂരുവെത്തിയത്. കോഹ്ലി 49 പന്തിൽ 77 റൺസെടുത്തു. 11 ഫോറും രണ്ട് സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. നിർണായകമായ അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്കും (10 പന്തിൽ പുറത്താകാതെ 28), ഇംപാക്ട് പ്ലെയർ മഹിപാൽ ലോംററും (8 പന്തിൽ പുറത്താകാതെ 17) തകർത്തടിച്ചതോടെ നാല് പന്തുകൾ ശേഷിക്കെ ബംഗളൂരു വിജയം കാണുകയായിരുന്നു.

രജത് പാട്ടീദാർ (18), അനുജ് റാവുത്ത് (11) എന്നിവരാണ് ആർ.സി.ബിയുടെ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസ്സി മൂന്ന് റൺസെടുത്ത് പുറത്തായി. സൂപ്പർ താരം ഗ്ലെൻ മാക്സ്വെല്ലും മൂന്ന് റൺസിന് ബൗൾഡായി. പഞ്ചാബ് ബൗളർമാർ 18 റൺസ് എക്സ്ട്രാസ് വഴങ്ങി. കാഗിസോ റബാഡ, ഹർപ്രീത് ബ്രാർ എന്നിവർ രണ്ടു വിക്കറ്റ് വീതവും സാം കറൻ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ ശിഖർ ധവാൻ (45) മികച്ച പ്രകടനം കാഴ്ചവെച്ചു. അഞ്ച് ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഇന്നിങ്സ്. ജിതേഷ് ശർമ (27), പ്രഭ്സിമ്രൻ സിങ് (25), സാം കറൻ (23) എന്നിവരും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവസാന ഓവറുകളിൽ ശശാങ്ക് സിങ് (എട്ട് പന്തിൽ 21) തകർത്തടിച്ചതോടെ പഞ്ചാബ് പൊരുതാവുന്ന സ്കോറിലേക്കെത്തുകയായിരുന്നു.

ബംഗളൂരുവിനായി മുഹമ്മദ് സിറാജും ഗ്ലെൻ മാക്സ്വെല്ലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. യാഷ് ദയാൽ, അൽസാരി ജോസഫ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. നാല് പഞ്ചാബ് ബാറ്റർമാർ വിക്കറ്റ് കീപ്പർ അനുജ് റാവത്തിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്.

Virat Kohli punjab kings ipl2024 royal challengers bengaluru