ഐപിഎല്‍: പഞ്ചാബിനെതിരെ ബെംഗളൂരുവിന് 177 റണ്‍സ് വിജയലക്ഷ്യം

37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍

author-image
Rajesh T L
New Update
ipl 24
Listen to this article
0.75x 1x 1.5x
00:00 / 00:00

ബെംഗളൂരു: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി. 

37 പന്തില്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍.

ബെംഗളൂരുവിനായി മുഹമ്മദ് സിറാജ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും യാഷ് ദയാല്‍, അല്‍സാരി ജോസഫ് എന്നിവര്‍ ഒരു വിക്കറ്റ് വീതവും നേടി.

പ്ലേയിങ് ഇലവന്‍ ബെംഗളൂരു: ഫാഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, രജത് പട്ടീദര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, കാമറോണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക്, അനുജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), അല്‍സാരി ജോസഫ്, മായങ്ക ദാഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍.

പ്ലേയിങ് ഇലവന്‍ പഞ്ചാബ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയര്‍‌സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിങ്, സാം കറന്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാദ, രാഹുല്‍ ചഹര്‍.

 

 

punjab kings indian priemier league ipl 2024 cricket royal chalengers baglore