കൊൽക്കത്തയുടെ മുൻ ക്യാപ്റ്റനും ഉപദേശകനും; കിരീടനേട്ടത്തിൽ ഗൗതം ഗംഭീറിന് ഷാരൂഖ് ഖാന്റെ ചുംബനവും ബ്ലാങ്ക് ചെക്കും!

പ്രതിഫലം എത്രവേണമെന്ന് ഗംഭീറിന് തീരുമാനിക്കാം. പക്ഷേ 10 വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിൽക്കണമെന്നാണ് ഷാരൂഖിന്റെ ഉപാധി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗംഭീറിനെ പരിഗണിക്കുന്നതിനിടയിലാണ് കൊൽക്കത്ത ഉടമയുടെ ഓഫറും വന്നിരിക്കുന്നത്.

author-image
Greeshma Rakesh
New Update
srk

ipl 2024 shah rukh khan kisses coach aautam gambhir on kkrs victory

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഐപിഎൽ 2024 -ലെ കൊൽക്കത്തയുടെ കിരീട നേട്ടത്തിൽ മുൻ ക്യാപ്റ്റനും നിലവിലെ ടീമിന്റെ ഉപദേശകനുമായ  ഗൗതം ഗംഭീറിനെ അഭിനന്ദിച്ച് ബോളിവുഡ് നടനും ടീമിന്റെ ഉടമയുമായ ഷാരൂഖ് ഖാൻ.എംഎ ചിദംബരം സ്റ്റേഡിയത്തിലെ വിജയാ​ഗോഷത്തിനിടെ  ഗംഭീറിന്റെ നെറ്റിയിൽ താരം ചുംബിച്ചു.ഒപ്പം കൊൽക്കത്തയിൽ തുടരാൻ ഗംഭീറിന് ഷാരൂഖ് 'ബ്ലാങ്ക് ചെക്ക്' ഓഫർ ചെയ്തതായും റിപ്പോർട്ടുണ്ട്.

പ്രതിഫലം എത്രവേണമെന്ന് ഗംഭീറിന് തീരുമാനിക്കാം. പക്ഷേ 10 വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം നിൽക്കണമെന്നാണ് ഷാരൂഖിന്റെ ഉപാധി. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗംഭീറിനെ പരിഗണിക്കുന്നതിനിടയിലാണ് കൊൽക്കത്ത ഉടമയുടെ ഓഫറും വന്നിരിക്കുന്നത്.

ചെന്നൈയിൽ ഞായറാഴ്ച നടന്ന  പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ മൂന്നാം ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടിയതിന് പിന്നാലെ വലിയ ആഹ്ലാദത്തിലായിരുന്നു ഷാരൂഖ് ഖാൻ. എംഎ ചിദംബരം സ്റ്റേഡിയത്തിലെ സ്റ്റാൻഡിൽ മകൾ സുഹാന, മക്കളായ അബ്രാം, ആര്യൻ എന്നിവർക്കൊപ്പമാണ് താരം ഫൈനൽ കാണാനെത്തിയത്.ഫൈനലിലെ അവിസ്മരണീയ വിജയത്തിന് ശേഷം  ടീമിനൊപ്പം അവരുടെ ആഘോഷങ്ങളിൽ താരം പങ്കുചേർന്നു.ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മിഡിയയിൽ വൈറലാണ്.

അതെസമയം ഐപിഎല്ലിൽ ഇത് മൂന്നാം തവണയാണ് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടം സ്വന്തമാക്കുന്നത്.ഈ മൂന്ന് സീസണുകളിലും നിർണായക സാന്നിധ്യമായി ഗൗതം ഗംഭീർ ടീമിന്റെ കൂടെയുണ്ട്. രണ്ടു തണ ക്യാപ്റ്റനായാണ് വിജയമെങ്കിൽ ഇത്തവണ ഉപദേശകനായാണ് ഗംഭീർ തന്റെ റോൾ ഗംഭീരമാക്കിയത്.2012, 2014 വർഷങ്ങളിലാണ് ഗംഭീറിന്റെ നായകത്വത്തിനു കീഴിൽ കെകെആർ കിരീടം ചൂടിയത്. 10 വർഷങ്ങൾക്ക് ശേഷം ടീമിന്റെ ഉപദേശകനായി ഗംഭീർ ചുമതലയേറ്റ ആദ്യ വർഷം തന്നെ കെകെആറിന് മൂന്നാമത്തെ കിരീടവും ലഭിച്ചു. ക്യാപ്റ്റനായും ടീം മെന്ററായും ഒരേ ടീമിന് കിരീടം നേടിക്കൊടുത്ത ആദ്യ താരമാണ് ഗംഭീർ.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്ഥിരതയില്ലാത്ത പ്രകടനം കാഴ്ചവച്ചിരുന്ന കെകെആറിന് ഗംഭീറിന്റെ വരവോടെ കാര്യങ്ങൾ ശുഭകരമാവുകയായിരുന്നു. വെറും ഭാഗ്യതാരം മാത്രമല്ല ഗംഭീർ. കെകെആറിന്റെ കളിമാറ്റി മറിക്കുന്നതിൽ മുൻ ഇന്ത്യൻ താരം നിർണായക ഇടപെടലുകൾ നടത്തിയിരുന്നു.

സുനിൽ നരൈനെ ഇത്തവണ ഓപണറായി ഇറക്കാനുള്ള ഗംഭീറിന്റെ തീരുമാനം വൻ വിജയമായി. ടൂർണമെന്റിലുടനീളം അദ്ദേഹം മികച്ച ഇന്നിങ്‌സുകൾ പുറത്തെടുത്തു. റഹ്‌മാനുല്ല ഗുർബാസിനു പകരം ഫിൽ സാൾട്ടിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയതും ഗംഭീറിന്റെ വിജയംകണ്ട സുപ്രധാന നീക്കമായിരുന്നു. നരൈനും സാൾട്ടും ചേർന്ന് ഇന്നിങ്‌സുകൾ ഓപൺ ചെയ്തപ്പോൾ കെകെആറിൽ അദ്ഭുതങ്ങളാണ് സംഭവിച്ചത്. ഈ സീസണിലെ ടീമിന്റെ മുന്നേറ്റങ്ങളിൽ നിർണായകമായത് ഓപണിങ് കൂട്ടുകെട്ടാണെന്ന് നിസ്സംശയം പറയാം.

മിച്ചൽ സ്റ്റാർക്കിനെ ടീമിൽ ഉൾപ്പെടുത്തിയതിന് പിന്നിലെ ബുദ്ധികേന്ദ്രവും ഗംഭീർ തന്നെ. ലീഗ് ഘട്ട മൽസരങ്ങളിൽ ശരാശരി പ്രകടനം നടത്തിയിരുന്ന അദ്ദേഹം ഫൈനൽ ഉൾപ്പെടെ രണ്ട് പ്ലേ ഓഫ് മാച്ചുകളിലും മാൻ ഓഫ് ദി മാച്ചായി. സ്റ്റാർക്കിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ ഗംഭീർ, നിറംമങ്ങിയെങ്കിലും വലിയ മൽസരങ്ങളിൽ അദ്ദേഹത്തെ പോലുള്ള താരത്തിന് പലതും ചെയ്യാനാവുമെന്ന് വിശ്വസിച്ചു. കഴിഞ്ഞ മൽസരങ്ങളിൽ തിളങ്ങാനായില്ലെങ്കിൽ പോലും പ്ലേ ഓഫുകളിൽ അവസാന ഇലവനിൽ സ്റ്റാർക്ക് ഇടംപിടിച്ചത് അതുകൊണ്ടാണ്.

കഴിഞ്ഞ രണ്ട് സീസണുകളിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉപദേശകനായിരുന്നു ഗംഭീർ. 2022, 2023 വർഷങ്ങളിൽ ടീമിന്റെ അദ്ഭുതകരമായ മുന്നേറ്റങ്ങൾക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി. ഇതോടെയാണ് മുൻ നായകൻ കൂടിയായ ഗംഭീറിനെ കെകെആർ 2024ൽ തങ്ങളുടെ പാളയത്തിലെത്തിച്ചത്. ഇന്ത്യക്ക് ലോകകപ്പ് കിരീടനേട്ടം സമ്മാനിച്ച ടീമിൽ അംഗമായിരുന്നു ഗംഭീർ.ഇന്നലെ കിരീടനേട്ടത്തിന് ശേഷം കുടുംബാംഗങ്ങളോടൊപ്പം മൈതാനത്ത് ഗംഭീർ വിജയാഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു. 

cricket shah rukh khan kolkata knight riders ipl 2024 aautam gambhir