ഹൈദരാബാദിന്റെ രണ്ടാം ജയം; ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വി!

ഏയ്ഡന്‍ മാര്‍ക്രം (36 പന്തില്‍ 50), അഭിഷേക് ശര്‍മ (12 പന്തില്‍ 37), ട്രാവിസ് ഹെഡ് (24 പന്തില്‍ 31) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്

author-image
Rajesh T L
New Update
ipl 24
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്:  ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിന് വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടന്നു. സീസണില്‍ ഹൈദരാബാദിന്റെ രണ്ടാം ജയവും ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമാണിത്. 

ഏയ്ഡന്‍ മാര്‍ക്രം (36 പന്തില്‍ 50), അഭിഷേക് ശര്‍മ (12 പന്തില്‍ 37), ട്രാവിസ് ഹെഡ് (24 പന്തില്‍ 31) എന്നിവരുടെ ബാറ്റിംഗ് മികവാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. ശിവം ദുബെ (24 പന്തില്‍ 45), അജിന്‍ക്യ രഹാനെ (30 പന്തില്‍ 35), രവീന്ദ്ര ജഡേജ (23 പന്തില്‍ 31*) എന്നിവരുടെ ബാറ്റിങ്ങാണ് ചെന്നൈയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍, ടി.നടരാജന്‍, പാറ്റ് കമ്മിന്‍സ്, ഷഹബാസ് അഹമ്മദ്, ജയദേവ് ഉനദ്കട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

 

 

 

 

cricket sunrisers hyderabad chennai super kings ipl 2024