ഐപിഎല്‍ 18-ാം സീസണ് മാര്‍ച്ച് 22ന് തിരശീല ഉയരും

ടീം ബസില്‍ കളിക്കാര്‍ മാത്രം സ്റ്റേഡിയത്തിലേക്കും തിരികെ ഹോട്ടലിലേക്കും പോകുന്ന ടീം ബസില്‍ കളിക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ടീം ബസില്‍ അല്ലാതെ സ്വന്തം വാഹനത്തില്‍ ഗ്രൗണ്ടിലേക്ക് വരാന്‍ കളിക്കാരെ അനുവദിക്കില്ല.

author-image
Biju
New Update
ggh

മുംബൈ : വീണ്ടുമൊരു ഐപിഎല്‍ കാലത്തിലേക്ക് കടക്കുകയാണ്. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലും യാത്രകള്‍ക്കും ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം കൊണ്ടുവന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) ഇത്തവണ ഐപിഎലിലും ഒട്ടേറെ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട്. കളിക്കാരുടെ വസ്ത്രധാരണത്തിന് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണവുമായാണ് ഐപിഎല്‍ 18ാം സീസണ് തിരശീല ഉയരുന്നത്. 

പരിഷ്‌കാരങ്ങള്‍ ഇങ്ങനെ:

മത്സരത്തിനു മുന്‍പ് പരിശീലനം നെറ്റ്‌സില്‍ മാത്രം, പരസ്യബോര്‍ഡുകളോടു ചേര്‍ന്ന് താരങ്ങള്‍ ഇരിക്കരുത്

കളിക്കാരുടെ വസ്ത്രധാരണത്തിന് ഉള്‍പ്പെടെ നിയന്ത്രണം

പരിശീലനം നെറ്റ്‌സില്‍ മാത്രം മത്സരത്തിനു മുന്‍പ് ടീമുകള്‍ക്ക് പരിശീലനം നടത്താന്‍ നെറ്റ്‌സിന് ഉള്ളില്‍ മാത്രമായിരിക്കും അനുമതി. നേരത്തെ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനം നടത്താനും പ്രധാന പിച്ച് ഒഴികെയുള്ള പിച്ചുകളില്‍ കളിക്കാനും ടീമുകള്‍ക്ക് അനുവാദമുണ്ടായിരന്നു. എന്നാല്‍ ഇത്തവണ പരിശീലനം നെറ്റ്‌സിന് ഉള്ളിലേക്ക് ചുരുക്കാന്‍ ബിസിസിഐ തീരുമാനിച്ചു. 

വീട്ടുകാര്‍ക്ക് വിലക്ക് ടീമുകളുടെ ഡ്രസിങ് റൂമില്‍ ഇത്തവണ താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പ്രവേശനം അനുവദിക്കില്ല. മത്സരം കാണാന്‍ എത്തുന്ന താരങ്ങളുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേകം ഒരുക്കിയ ഹോസ്പിറ്റാലിറ്റി ഏരിയയില്‍ ഇരിക്കാം. മത്സരത്തിനു മുന്‍പോ ശേഷമോ ഗ്രൗണ്ടിലേക്ക് ഇറങ്ങാനും ഇവര്‍ക്ക് അനുവാദമുണ്ടാകില്ല. 

ടീം ബസില്‍ കളിക്കാര്‍ മാത്രം സ്റ്റേഡിയത്തിലേക്കും തിരികെ ഹോട്ടലിലേക്കും പോകുന്ന ടീം ബസില്‍ കളിക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ടീം ബസില്‍ അല്ലാതെ സ്വന്തം വാഹനത്തില്‍ ഗ്രൗണ്ടിലേക്ക് വരാന്‍ കളിക്കാരെ അനുവദിക്കില്ല. കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ ടീം ബസില്‍ കയറാന്‍ അവസരമുണ്ടായിരുന്നു. 

ബൗണ്ടറിയില്‍ ഇരിക്കുന്നതിന് നിയന്ത്രണം ബൗണ്ടറി ലൈനിന് പുറത്ത്, പരസ്യ ബോര്‍ഡുകളോടു ചേര്‍ന്ന് റിസര്‍വ് താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ഇരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമൂലം  ബോര്‍ഡുകള്‍ മറയുന്നതായി പരസ്യക്കാര്‍ പരാതി ഉന്നയിച്ചതോടെയാണ് പുതിയ തീരുമാനം. 

സ്ലീവ്ലെസിന് വിലക്ക് മത്സരശേഷമുള്ള സമ്മാനച്ചടങ്ങില്‍ കളിക്കാര്‍ സ്ലീവ്ലെസ് ടീ ഷര്‍ട്ടുകള്‍ അണിയുന്നതിന് ഇത്തവണ വിലക്കുണ്ട്. ഡ്രസിങ് റൂമിന് അകത്തിരിക്കുമ്പോള്‍ മാത്രമേ ഇനി സ്ലീവ്ലെസ് വസ്ത്രം ധരിക്കാന്‍ അനുവാദമുള്ളൂ. മാന്യമായ വസ്ത്രം ധരിച്ച് മാത്രം ഗ്രൗണ്ടില്‍ ഇറങ്ങണമെന്നാണ് പുതിയ നിര്‍ദേശം.

 

ipl