35 ബോള്‍സ്, 100 റണ്‍സ്... തിളങ്ങി 14കാരന്‍ വൈഭവ് സൂര്യവന്‍ശി

വൈഭവ് 35 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 17 പന്തിലായിരുന്നു അര്‍ധ സെഞ്ച്വറി തികച്ചത്.

author-image
Rajesh T L
New Update
vibhav suryavanshi

 

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഗംഭീര പ്രകടനവുമായി രാജസ്ഥാന്‍ റോയല്‍സിന്റെ 14 കാരന്‍ വൈഭവ് സൂര്യവന്‍ശി. വൈഭവ് 35 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 17 പന്തിലായിരുന്നു അര്‍ധ സെഞ്ച്വറി തികച്ചത്. പിന്നീടുള്ള 18 പന്തില്‍ അടുത്ത 50 റണ്‍സ് കൂടി നേടി. 11 സിക്സറും ഏഴ് ഫോറുകളും ഉള്‍പ്പെടുന്നതാണ് ക്രിക്കറ്റിലെ ഈ വൈഭവത്തിന്റെ ഇന്നിംഗ്‌സ്. 

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ഗുജറാത്തിനെ ബാറ്റിങിനയച്ചു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 50 പന്തില്‍ നാല് സിക്സറും അഞ്ചുഫോറുകളും അടക്കം 84 റണ്‍സ് നേടി.ജോസ് ബട്ട്‌ലര്‍ 26 പന്തില്‍ നാല് സിക്സറും മൂന്ന് ഫോറുകളും അടക്കം 50 റണ്‍സ് നേടി. സായ് സുദര്‍ശന്‍ 30 പന്തില്‍ 39 റണ്‍സ് നേടി.

 

 

 

 

 

cricket ipl