2025 ഐപിഎൽ മാർച്ച് 21 ന് ആരംഭിക്കും

ടൂർണമെൻ്റിൻ്റെ തുടക്കം മാർച്ച് 14-ന് ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഐസിസി ചാമ്പ്യൻസ് ട്രോഫി കാരണം ഈ തീയതി മാറ്റുകയായിരുന്നു‌. മാർച്ച് 9ന് ആണ് ചാമ്പ്യൻസ് ട്രോഫി അവസാനിക്കുന്നത്.

author-image
Prana
New Update
as

Representational Image

2025 ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) മാർച്ച് 21 ന് ആരംഭിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചു, ഫൈനൽ മെയ് 25 ന് ഷെഡ്യൂൾ ചെയ്യപ്പെടും. ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടൂർണമെൻ്റിൻ്റെ തുടക്കം മാർച്ച് 14-ന് ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഐസിസി ചാമ്പ്യൻസ് ട്രോഫി കാരണം ഈ തീയതി മാറ്റുകയായിരുന്നു‌. മാർച്ച് 9ന് ആണ് ചാമ്പ്യൻസ് ട്രോഫി അവസാനിക്കുന്നത്.നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ (കെകെആർ) ഹോം ഗ്രൗണ്ടായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെച്ചാണ് ഉദ്ഘാടന മത്സരം നടക്കുക. റണ്ണേഴ്‌സ് അപ്പായ സൺറൈസേഴ്‌സ് ഹൈദരാബാദ് രണ്ട് പ്ലേഓഫ് മത്സരങ്ങൾക്ക് ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആതിഥേയത്വം വഹിക്കും. 

ipl