/kalakaumudi/media/media_files/2025/04/22/4vze51PhdyMcF4iRtcQk.jpg)
ലക്‌നൗ: ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബൗളിംഗ് തിരഞ്ഞെടുത്തു. സാഹചര്യങ്ങള്‍ വിലയിരുത്താനാണ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഡല്‍ഹി നായകന്‍ അക്‌സര്‍ പട്ടേല്‍ പറഞ്ഞു. ശ്രീലങ്കന്‍ പേസര്‍ ദുഷ്മന്ത ചമീരയെ ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചപ്പോള്‍ അവസാന മത്സരത്തിലെ ടീമില്‍ ഒരു മാറ്റവും വരുത്താതെയാണ് ലക്‌നൗ ഇറങ്ങുന്നത്.
പ്ലേയിംഗ് ഇലവന്‍
ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്: എയ്ഡന്‍ മാര്‍ക്രം, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂരാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, രവി ബിഷ്ണോയ്, ശാര്‍ദുല്‍ താക്കൂര്‍, പ്രിന്‍സ് യാദവ്, ദിഗ്വേഷ് സിംഗ് രതി, ആവേശ് ഖാന്‍
ഡല്‍ഹി ക്യാപിറ്റല്‍സ് : അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ്മ, വിപ്രാജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, ദുഷ്മന്ത ചമീര, മുകേഷ് കുമാര്‍.