രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും

വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സ്കോർ ആർസിബി 20 ഓവറിൽ 172-8, രാജസ്ഥാൻ 19 ഓവറിൽ 174-6.

author-image
Anagha Rajeev
New Update
dsfa
Listen to this article
0.75x 1x 1.5x
00:00 / 00:00

അഹമ്മദാബാദ്: ആറ് തുടർ വിജയങ്ങളുടെ പകിട്ടുമായി എലിമിനേറ്റർ പോരാട്ടത്തിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബെംഗലൂരുവിനെ നാലു വിക്കറ്റിന് തകർത്ത് സഞ്ജു സാംസൺൻ്റെ രാജസ്ഥാൻ റോയൽസ്. രണ്ടാം ക്വാളിഫയർ പോരാട്ടത്തിലേക്ക് അർഹത നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ആർസിബി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ ഒരോവർ ബാക്കി നിർത്തി രാജസ്ഥാൻ മറികടന്നു. 

യശസ്വി ജയ്സ്വാൾ 30 പന്തിൽ 45 റൺസെടുത്ത് ടോപ് സ്കോററായപ്പോൾ റിയാൻ പരാഗ് 26 പന്തിൽ 36ഉം ഹെറ്റ്മെയർ 14 പന്തിൽ 26ഉം റൺസെത്തു. 8 പന്തിൽ 16 റൺസുമായി റൊവ്മാൻ പവൽ പുറത്താകാതെ നിന്നപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 13 പന്തിൽ 17 റൺസെടുത്ത് പുറത്തായി. 

ആർസിബിക്കായി മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റെടുത്തപ്പോൾ ലോക്കി ഫെർഗൂസനും കാമറൂൺ ഗ്രീനും ഓരോ വിക്കറ്റൊണെടുത്തത്. വെള്ളിയാഴ്ച ചെന്നൈയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ സൺ റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. സ്കോർ ആർസിബി 20 ഓവറിൽ 172-8, രാജസ്ഥാൻ 19 ഓവറിൽ 174-6.