കോടികള്‍ കിലുങ്ങുന്നത് ആര്‍ക്കൊക്കെ ? എല്ലാ കണ്ണുകളും അബുദാബിയിലേക്ക്; ഐപിഎല്‍ താരലേലം ഇന്ന്

ഓരോ ടീമും അടുത്ത എഡിഷനില്‍ എങ്ങനെയാവും ഇറങ്ങുകയെന്നതിനെ കുറിച്ച് ഇന്നു രാത്രിയോടെ ഉത്തരം ലഭിക്കും. ഉച്ചയ്ക്കു 2.30നു ആരംഭിക്കുന്ന ലേലത്തില്‍ ആകെ അണിനിരക്കുക 369 താരങ്ങളാണ്

author-image
Biju
New Update
abudabi ipl

അബുദാബി: ഐപിഎല്‍ കാത്തിരുന്ന ആ ദിനമെത്തിയിരിക്കുകയാണ്. അടുത്ത സീസണില്‍ പല ഫ്രാഞ്ചൈസികളുടെയും വിധി തീരുമാനിക്കുന്നതില്‍ നിര്‍ണായകമായ മിനി താരലേലം ഇന്നു അബുദാബിയില്‍ നടക്കും. ഓരോ ടീമും അടുത്ത എഡിഷനില്‍ എങ്ങനെയാവും ഇറങ്ങുകയെന്നതിനെ കുറിച്ച് ഇന്നു രാത്രിയോടെ ഉത്തരം ലഭിക്കും. ഉച്ചയ്ക്കു 2.30നു ആരംഭിക്കുന്ന ലേലത്തില്‍ ആകെ അണിനിരക്കുക 369 താരങ്ങളാണ്.

നേരത്തേ ഇതു 359 ആയിരുന്നെങ്കിലും വിവിധ ഫ്രാഞ്ചൈസികളുടെയും അഭ്യര്‍ഥനയെ തുടര്‍ന്ന് പത്തു പേരെ കൂടി പൂളിലേക്കു ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ മുഴുവന്‍ ഫ്രാഞ്ചൈസകളിലുായി ആകെയുള്ള ഒഴിവ് 77 മാത്രമാണ്. അതിനാല്‍ ശേഷിച്ച 300നടുത്തു പേര്‍ക്ക് നിരാശരാവേണ്ടി വരികയും ചെയ്യും.

ലേലത്തില്‍ ചെലവഴിക്കാന്‍ പഴ്സില്‍ ഏറ്റലുമധികം പണമുള്ളത് രണ്ടു ഫ്രാഞ്ചൈസികളുടെ പക്കലാണ്. 64.30 കോടി രൂപയുമായി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സാണ് തലപ്പത്ത്. 43.40 കോടി രൂപയുമായി ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടാംസ്ഥാനത്തുമുണ്ട്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (21.80 കോടി), ഗുജറാത്ത് ടൈറ്റന്‍സ് (12.90 കോടി), ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (22.95 കോടി), മുംബൈ ഇന്ത്യന്‍സ് (2.75 കോടി), പഞ്ചാബ് കിങ്സ് (11.50 കോടി), രാജസ്ഥാന്‍ റോയല്‍സ് (16.05 കോടി), റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (16.40 കോടി), സണ്‍റൈസേഴ്സ് ഹൈദരാബാദ് (22.50 കോടി) എ്ന്നിങ്ങനെയാണ് ബാക്കിയുള്ള ടീമുകളുടെ പഴ്സില്‍ ശേഷിക്കുന്നത്.