/kalakaumudi/media/media_files/2025/12/16/mumbai-indians-2025-12-16-20-22-27.jpg)
അബുദാബി: ഐപിഎല്ലിന്റെ മിനി താരലേലത്തില്‍ പരിചയ സമ്പന്നനായ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. അടിസ്ഥാന വിലയായ ഒരു കോടി രൂപ മാത്രമേ ഇതിനായി മുംബൈയ്ക്കു മുടക്കേണ്ടി വന്നുള്ളൂവെന്നാണ് എടുത്തു പറയേണ്ട കാര്യം.
ലേലത്തില്‍ വിക്കറ്റ് കീപ്പര്‍മാരുടെ ലിസ്റ്റിലാണ് ഡികോക്കിന്റെ പേര് വിളിക്കപ്പെട്ടത്. അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ക്കു താരത്തിന്റെ പേര് വന്നപ്പോള്‍ പാഡ്ല്‍ ഉയര്‍ത്തിയത് മുംബൈ മാത്രമാണ്. മറ്റൊരു ടീമും അദ്ദേഹത്തിനായി താല്‍പ്പര്യം കാണിക്കാതിരുതോടെ മുംബൈ തന്നെ ബിഡ് ഉറപ്പിക്കുകയായിരുന്നു. സൗത്തഫ്രിക്കന്‍ സൂപ്പര്‍ താരത്തിന്റെ രണ്ടാം വരവ് മുംബൈ ആരാധകരെയും വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്.
രോഹിത് ശര്‍മ-ക്വിന്റണ്‍ ഡികോക്ക് സൂപ്പര്‍ ഓപ്പണിങ് ജോടിയുടെ തിരിച്ചുവരവിനാണ് ഇതോടെ അടുത്ത ഐപിഎല്‍ സീസണ്‍ സാക്ഷിയാവാന്‍ പോവുന്നത്. മുംബൈ ഇന്ത്യന്‍സ് ഇതോടെ പഴയ പ്രതാപം തിരിച്ചുപിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആരാധകര്‍. 2020ലായിരുന്നു രോഹിത്- ഡികോക്ക് സഖ്യം അവസാനമായി മുംബൈയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്തത്.
ഈ സഖ്യം അന്നു വന്‍ വിജമായി മാറുകയും മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ഡികോക്കിന്റെ മടങ്ങിവരവോടെ മുംബൈയുടെ ഭാഗ്യം തെളിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
2020ലെ ഐപിഎല്ലില്‍ മുംബൈയ്ക്കായി തകര്‍പ്പന്‍ പ്രകടനമാണ് ഡികോക്ക് കാഴ്ചവച്ചത്. 16 മല്‍സരങ്ങളില്‍ നിന്നും 140.50 സ്ട്രൈക്ക് റേറ്റില്‍ 503 റണ്‍സ് അടിച്ചെടുക്കാന്‍ ഡികോക്കിനായിരുന്നു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു.
ക്വിന്റണ്‍ ഡികോക്കിനെ വെറും ഒരു കോടി രൂപയ്ക്കു മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതില്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.
മുംബൈ ഇന്ത്യന്‍സ് ആറാം ഐപിഎല്‍ കിരീടം ഉറപ്പിച്ചിരിക്കുകയാണ്. ക്വിന്റണ്‍ ഡികോക്കിന്റെ വരവോടെ ബാറ്റിങ് ലൈനപ്പ് കൂടുതല്‍ കരുത്തുറ്റതായിരിക്കുകയാണ്. ഡികോക്കിന്റെ അനുഭവ സമ്പത്ത് തീര്‍ച്ചയായും മുംബൈയ്ക്കു മുതല്‍ക്കൂട്ടായി മാറും.
എതിരാളികള്‍ സൂക്ഷിച്ചോ, മുംബൈ ഇന്ത്യന്‍സിനെ ഇനി തടയാന്‍ ആരുണ്ട്? 2020ലെ ഐപിഎല്‍ വൈബാണ് ഇപ്പോഴുള്ളത്. രോഹിത് ശര്‍മ- ക്വിന്റണ്‍ ഡികോക്ക് ജോടി ഒന്നിക്കുന്നതോടെ മുംബൈ പഴയ പ്രതാപം തിരിച്ചുപിടിക്കും- എന്നിങ്ങനെയായിരുന്നു ആരാധക പ്രതികരങ്ങള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
