/kalakaumudi/media/media_files/2025/12/17/rajaasthan-2025-12-17-08-58-50.jpg)
അബുദാബി: ഐപിഎല്ലിന്റെ മിനി താരലേലം പൂര്‍ത്തിയായതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത സീസണിലേക്കുള്ള ലൈനപ്പിനെ കുറിച്ച് ചിത്രം തെളിഞ്ഞിരിക്കുകയാണ്. ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ കൈവിട്ടെങ്കിലും വളരെ സന്തുലിതമായ ടീമിനെയാണ് കുമാര്‍ സങ്കക്കാരയുടെ ശിക്ഷണത്തില്‍ റോയല്‍സ് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ യുവ സ്പിന്നര്‍ രവി ബിഷ്നോയിയെയും മലയാളി യുവതാരം വിഘ്നേഷ് പുത്തൂരിനെയും ലേലത്തില്‍ ടീമിലെത്തിച്ചതോടെ സ്പിന്‍ വിഭാഗം അവര്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ അവര്‍ അവര്‍ ട്രേഡ് വിന്‍ഡോയിലും സ്വന്തമാക്കിയിരുന്നു. എങ്ങനെയാവും പുതിയ സീസണില്‍ റോയല്‍സ് ഇലവനെന്നു നോക്കാം.
റോയല്‍സ് ലൈനപ്പില്‍ ആരെല്ലാം?
രാജസ്ഥാന്‍ റോയല്‍സിനായി ഓപ്പണിങില്‍ ഇറങ്ങുക അഗ്രസീവ് ഇടംകൈയന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുമായിരിക്കും. ടീമിനു സ്ഫോടനാത്മക തുടക്കങള്‍ നല്‍കാന്‍ സാധിക്കുന്നവരാണ് ഇരുവരും.
മൂന്നാമനായി ക്രീസിലെത്തുക ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗായിരിക്കും. സഞ്ജു സാംസണിന്റെ അഭാവത്തില്‍ ടീമിന്റെ ക്യാപ്റ്റനനായും അദ്ദേഹം നിയമിക്കപ്പെട്ടേക്കും. നാലാം നമ്പറില്‍ കളിച്ചേക്കുക സൗത്താഫ്രിക്കയുടെ യുവ അഗ്രസീവ ബാറ്റര്‍ ലുവാന്‍ ഡ്രെ പ്രെട്ടോറിയസാവും. കഴിഞ്ഞ സീസണീല്‍ ഇഞ്ചുറി സബായി ടീമിനൊപ്പം ചേര്‍ന്ന അദ്ദേഹം ഇനിയും അരങ്ങേറിയിട്ടില്ല.
അഞ്ചാമനായി കളിക്കുക വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലായിരിക്കും. സഞ്ജു പോയതോടെ ഇനി ടീമിന്റെ ഫസ്റ്റ് ചോയ്്സ് കീപ്പറും അദ്ദേഹം തന്നെ. ആറാമനായി കളിക്കുന്നക് ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനായിരിക്കും. ട്രേഡ് വിന്‍ഡോയില്‍ ടീമിനൊപ്പം ചേര്‍ന്ന താരമാണ് അദ്ദേഹം. ഏഴാമനായി സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡജേയെ കാണാം.
എട്ടാം നമ്പറില്‍ സൗത്താഫ്രിക്കയുടെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ഡൊണോവന്‍ ഫെരേരയാവും കളിക്കുക. സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്നോയിയെ കാണാം. പേസ് ബൗളിങിന്റെ കടിഞ്ഞാണ്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം ജോഫ്ര ആര്‍ച്ചര്‍ക്കായിരിക്കും. സന്ദീപ ശര്‍മയായിരിക്കും ടീമിലെ മറ്റൊരു പേസര്‍.
രാജസ്ഥാന്‍ റോയല്‍സ് 11
യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, റിയാന്‍ പരാഗ്, ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), സാം കറെന്‍, രവീന്ദ്ര ജഡേജ, ഡൊണോവന്‍ ഫെരേര, രവി ബിഷ്നോയ്, ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
