ബെംഗളൂരുവിനെതിരെ  മുംബൈ ഇന്ത്യൻസിൻറെ അനായാസ വിജയം

മികച്ച സ്കോർ നേടിയ ബെംഗളൂരുവിൻറെ വിശ്വാസം തകർത്താണ് മുംബൈ ഇന്ത്യൻസ് മറുപടി ബാറ്റിങ് തുടങ്ങിയത്.

author-image
Rajesh T L
Updated On
New Update
mumbai indians

മുംബൈ ഇന്ത്യൻസ് താരങ്ങൾ

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: ഐപിഎൽ മത്സരത്തിൽ ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസിന് ആവേശ ജയം.  ബെംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം 27 പന്തും 7 വിക്കറ്റുകളും ബാക്കി നിർത്തി മുംബൈ അനായാസം അടിച്ചെടുത്തു .ബോളിങ്ങിൽ ജസ്പ്രീത് ബുമ്രയുടെ വെടിക്കെട്ട് പ്രകടനം. ബാറ്റിങ്ങിൽ ഇഷൻ കിഷനും (34 പന്തിൽ 69) സൂര്യകുമാർ യാദവും (19 പന്തിൽ 52)കൂട്ടുകെട്ടിൽ തകർപ്പൻ പോരാട്ടമായിരുന്നു നടന്നത് . ആദ്യം ബാറ്റു ചെയ്ത 21 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.സ്കോർ: ബെംഗളൂരു– 20 ഓവറിൽ 8ന് 196. മുംബൈ– 15.3 ഓവറിൽ 3ന് 199.

മികച്ച സ്കോർ നേടിയ ബെംഗളൂരുവിൻറെ വിശ്വാസം തകർത്താണ് മുംബൈ ഇന്ത്യൻസ് മറുപടി ബാറ്റിങ് തുടങ്ങിയത്. ഒരുവശത്ത് ഇഷൻ കിഷൻ പൊരുതിയപ്പോൾ മറുവശത്ത് രോഹിത് ശർമ (24 പന്തിൽ 38) നിലയുറപ്പിച്ചു. 23 പന്തിൽ ഇഷൻ അർധ സെഞ്ചറി അടിച്ചെടുത്തപ്പോൾ പവർപ്ലേയിൽ മുംബൈ സ്കോർ 72ൽ എത്തി. ഒൻപതാം ഓവറിലെ അവസാന പന്തിൽ ഇഷൻ (69) പുറത്തായെങ്കിലും 53 പന്തിൽ 101 റൺസ് നേടിയ മുംബൈ മത്സരം കൈപ്പിടിയിലാക്കി കഴിഞ്ഞിരുന്നു.

 ജസ്പ്രീത് ബുമ്രയു‍ടെ ബോളിങ്ങിൽ  തുട‌ക്കം പതറിയ ബെംഗളൂരുവിനെ മികച്ച സ്കോറിലേക്ക് നയിച്ചത് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി (40 പന്തിൽ 61), രജത് പാട്ടിദാർ (26 പന്തിൽ 50), ദിനേഷ് കാർത്തിക് (23 പന്തിൽ 53 നോട്ടൗട്ട്) എന്നിവരു‌ടെ അർധ സെഞ്ചറികളാണ്. മത്സരത്തിൻറെ മൂന്നാം ഓവറിൽ വിരാട് കോലിയെ  ബുമ്ര പുറത്താക്കി. ഐപിഎലിലെ അരങ്ങേറ്റ മത്സരം കളിച്ച ഇംഗ്ലിഷ് ബാറ്റർ വിൽ‌ ജാക്സിനും (8) തിളങ്ങാനായില്ല.

ipl mumbai indians royal challengers bengaluru