ഐപിഎല്ലില്‍ പഞ്ചാബിന് വിജയത്തുടക്കം; സിക്‌സര്‍ പറത്തി ജയിപ്പിച്ച് ലിയാം ലിവിംഗ്സ്റ്റണ്‍

175 വിജയലക്ഷ്യമാണ് ഡല്‍ഹി ഉയര്‍ത്തിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ നാലു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ് വിജയം കണ്ടു  

author-image
Rajesh T L
Updated On
New Update
ipl cricket

പഞ്ചാബ് കിംഗ്‌സിന് വിജയത്തുടക്കം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മുല്ലന്‍പുര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിന് വിജയത്തുടക്കം. ഡല്‍ഹി ക്യാപിറ്റല്‍സിനെ നാലു വിക്കറ്റിനാണ് ആതിഥേയരായ പഞ്ചാബ് തോല്‍പ്പിച്ചത്. 175 വിജയലക്ഷ്യമാണ് ഡല്‍ഹി ഉയര്‍ത്തിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ നാലു വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ് വിജയം കണ്ടു.

 

പഞ്ചാബിനായി മറുപടി ബാറ്റിംഗില്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ സാം കറന്‍ അര്‍ധ സെഞ്ചറി സ്വന്തമാക്കി. 47 പന്ത് നേരിട്ട കറന്‍ 63 റണ്‍സ് നേടി പുറത്തായി. ലിയാം ലിവിംഗ്സ്റ്റണ്‍ 21 പന്തില്‍ നിന്ന് 38 റണ്‍സ് എടുത്തു. 

പഞ്ചാബ് നിരയില്‍ ആദ്യം പുറത്തായത് ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ്. 22 റണ്‍സ് സ്വന്തമാക്കിയ ധവാന്‍, ഇഷാന്ത് ശര്‍മയുടെ പന്തില്‍ ബോള്‍ഡായി. 

സ്‌കോര്‍ 167 ല്‍ നില്‍ക്കെ കറന്‍ പുറത്തായി. പഞ്ചാബിന് ജയിക്കാന്‍ എട്ട് റണ്‍സ് കൂടി വേണമായിരുന്നു.  അവസാന ഓവറിലെ ആദ്യ പന്ത് സിക്‌സടിച്ച് ലിയാം ലിവിങ്സ്റ്റന്‍ കളി ജയിപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. പത്ത് പന്തുകള്‍ മാത്രം നേരിട്ട അഭിഷേക് പൊറല്‍ 32 റണ്‍സെടുത്തു പുറത്താകാതെനിന്നു. 25 പന്തില്‍ 33 റണ്‍സെടുത്ത ഷായ് ഹോപ്പാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 

അവസാന ഓവറില്‍ അഭിഷേക് പൊറല്‍ അടിച്ചെടുത്തത് 25 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ (21 പന്തില്‍ 29), മിച്ചല്‍ മാര്‍ഷ് (12 പന്തില്‍ 20), ഷായ് ഹോപ് (25 പന്തില്‍ 33), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (13 പന്തില്‍ 18), അക്ഷര്‍ പട്ടേല്‍ (13 പന്തില്‍ 21) എന്നവരാണ് ഡല്‍ഹിയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. 

 

 

cricket sports indian premier league