തന്റെ ആദ്യ ഐപിഎല്‍ മത്സരത്തില്‍ ചരിത്ര നേട്ടം കൊയ്ത്‌ വൈഭവ് സൂര്യവംശി

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും, ഐപിഎല്‍ ആരംഭിച്ച ശേഷം ജനിച്ച് ഈ ടൂര്‍ണമെന്റ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരവും ആയി മാറി രാജസ്ഥാന്‍ റോയല്‍സിലെ 14കാരനായ താരം വൈഭവ് സൂര്യവംശി.

author-image
Akshaya N K
New Update
vvb

ജയ്പുർ:ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും, ഐപിഎല്‍ ആരംഭിച്ച ശേഷം ജനിച്ച് ഈ ടൂര്‍ണമെന്റ് കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരവും ആയി മാറി രാജസ്ഥാന്‍ റോയല്‍സിലെ 14കാരനായ താരം വൈഭവ് സൂര്യവംശി. 12 വയസ്സുള്ളപ്പോള്‍ രഞ്ജിയില്‍ അരങ്ങേറ്റം കുറിച്ച് താരം റെക്കോര്‍ഡിട്ടിരുന്നു.

 ഐപിഎല്‍ മെഗാ ലേലത്തില്‍ ഒരു കോടി 10 ലക്ഷം മുടക്കിയാണ്‌
 14കാരനായ വൈഭവിനെ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്‌.ഐപിഎല്ലില്‍ നേരിട്ട ആദ്യ പന്ത് ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞതാണ്.ഇതില്‍ സിക്‌സര്‍ പറത്തിയായിരുന്നു വൈഭവ് അരങ്ങേറ്റം ഗംഭീരമാക്കിയത്.

 പരിക്കിനെ തുടര്‍ന്നു സഞ്ജു സാംസണ്‍ കളത്തിലിറങ്ങാത്തതിനാലാണ്‌ വൈഭവ് ബാറ്റിംഗിന് ഇറങ്ങിയത്.20 പന്തുകളില്‍ 3  സിക്‌സുകളും 2 ഫോറും സഹിതം 34 റണ്‍സുമായി താരം മടങ്ങിയത്. 

 

ipl Rajasthan Royals rajasthan royals team vaibhav suryavanshi