സ്റ്റബ്സിനും പോറെലിനും അര്‍ദ്ധ സെഞ്ച്വറി; ഡല്‍ഹിക്ക് 208 റണ്‍സ്

ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍, ഷായി ഹോപ് എന്നിവര്‍ക്കൊപ്പം ഋഷഭ് പന്തും ബാറ്റിംഗ് മികവ് പുറത്തെടുത്ത മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സ്‌കോര്‍ ഡല്‍ഹി നേടിയത്.

author-image
Athira Kalarikkal
New Update
IPL 2024

IPL 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ന്യൂഡല്‍ഹി : ഐപിഎലില്‍ പ്ലേ ഓഫ് സാധ്യതകള്‍ വിജയത്തില്‍ ആശ്രയിച്ചിരിക്കുന്ന മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 208 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍, ഷായി ഹോപ് എന്നിവര്‍ക്കൊപ്പം ഋഷഭ് പന്തും ബാറ്റിംഗ് മികവ് പുറത്തെടുത്ത മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് സ്‌കോര്‍ ഡല്‍ഹി നേടിയത്.

ആദ്യ ഓവറില്‍ തന്നെ ജേക്ക് ഫ്രേസര്‍-മക്ഗര്‍ക്കിനെ നഷ്ടമായെങ്കിലും അഭിഷേക് പോറെലും ഷായി ഹോപും മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 92 റണ്‍സ് രണ്ടാം വിക്കറ്റില്‍ ഈ കൂട്ടുകെട്ട് നേടിയപ്പോള്‍ രവി ബിഷ്‌ണോയി ആണ് കൂട്ടുകെട്ട് തകര്‍ത്തത്. 38 റണ്‍സ് നേടിയ ഷായി ഹോപിനെ നഷ്ടമായ ഡല്‍ഹിയ്ക്ക് അടുത്തതായി 33 പന്തില്‍ 58 റണ്‍സ് നേടിയ അഭിഷേക് പോറെലിനെയാണ് നഷ്ടമായത്.

111/3 എന്ന നിലയില്‍ നിന്ന് ഡല്‍ഹിയെ പിന്നീട് മുന്നോട്ട് നയിച്ചത് ക്യാപ്റ്റന്‍ ഋഷഭ് പന്തും ട്രിസ്റ്റന്‍ സ്റ്റബ്‌സും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് 47 റണ്‍സാണ് നാലാം വിക്കറ്റില്‍ നേടിയത്. പോറെലിനെ പുറത്താക്കിയ നവീന്‍-ഉള്‍-ഹക്ക് തന്നെയാണ് 33 റണ്‍സ് നേടിയ പന്തിനെയും പുറത്താക്കിയത്.

സ്റ്റബ്‌സ്  അക്‌സര്‍ പട്ടേല്‍ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റില്‍ 22 പന്തില്‍ നിന്ന് 50 റണ്‍സാണ് നേടിയത്. സ്റ്റബ്‌സ് 25 പന്തില്‍ 57 റണ്‍സും അക്‌സര്‍ പട്ടേല്‍ 10 പന്തില്‍ 14 റണ്‍സും നേടി.

 

delhi capitals lucknow super gaints