ഐപിഎല്‍ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരങ്ങളില്‍ നടത്തിയ സ്ലോ ഓവര്‍ റേറ്റിനാണ് ഹര്‍ദിക്കിന് ആദ്യ മത്സരത്തില്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ആദ്യ രണ്ട മത്സരങ്ങളില്‍ സ്ലോ ഓവറേറ്റ് നടത്തിയതിന് 30 ലക്ഷം രൂപ മുംബൈ ക്യാപ്റ്റനെതിരെ പിഴ ചുമത്തിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തിലും ഇത് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് താരത്തിന് പുതിയ സീസണിലെ ആദ്യ മത്സരം നഷ്ടപ്പെടുന്നത്. ഹര്‍ദിക്കിന് പുറമേ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും നിലവില്‍ പരുക്കിന്റെ പിടിയിലാണ്. കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തില്‍ ആയിരുന്നു ബുംറയ്ക്ക് പരുക്കേറ്റത്. ഇതിന് പിന്നാലെ താരത്തിന് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയും നഷ്ടമാവുകയായിരുന്നു. എന്നാല്‍ ഐപിഎന്റെ സമയത്ത് ബുംറ ഫിറ്റ്‌നസ് തിരിച്ചെടുത്തുകൊണ്ട് കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹര്‍ദിക്കിന്റെ അഭാവത്തില്‍ ചെന്നൈക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ മുംബൈയെ നയിക്കുക ആരാണെന്നും കണ്ടുതന്നെ അറിയണം. രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ബുംറ എന്നീ താരങ്ങളില്‍ ആരെങ്കിലും ആയിരിക്കും മുംബൈയെ നയിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഹര്‍ദിക്കിന്റെ കീഴില്‍ നിരാശജനകമായ പ്രകടനമായിരുന്നു മുംബൈ നടത്തിയിരുന്നത്. 2024 ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തിരുന്നത്. 14 മത്സരങ്ങളില്‍ വെറും നാല് മത്സരങ്ങളില്‍ മാത്രമായിരുന്നു മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. ഇതില്‍ 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
ഐപിഎല്‍: ഹര്‍ദിക് പാണ്ഡ്യക്ക് കളിക്കാന്‍ സാധിക്കില്ല
2024 ഐപിഎല്ലിന്റെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ് ഫിനിഷ് ചെയ്തിരുന്നത്. 14 മത്സരങ്ങളില്‍ വെറും നാല് മത്സരങ്ങളില്‍ മാത്രമായിരുന്നു മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. ഇതില്‍ 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
New Update