ലക്നൗവിനോട് പൊരുതിത്തോറ്റ് ചെന്നൈ മഞ്ഞപ്പട; ഋതുരാജിൻറെ സെഞ്ചറി പാഴായി

മാർകസ് സ്റ്റോയിനിൻറെ 6 സിക്സും 13 ഫോറും ഉൾപ്പെട്ട ഇന്നിങ്സ് ലക്നൗവിൻറെ കരുത്തായി.

author-image
Rajesh T L
New Update
lucknow1

ലക്‌‌നൗ താരം സ്റ്റോയിനിസിന്റെ ആഹ്ലാദം

Listen to this article
0.75x 1x 1.5x
00:00 / 00:00

ചെന്നൈ: ഐപിഎൽ  ആവേശപ്പോരിനൊടുവിൽ  ചെന്നൈയ്ക്കെതിരെ ലക്നൗവിന് 6 വിക്കറ്റിന്റെ ജയം. തകർപ്പൻ സെഞ്ചറിയുമായി മാർകസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ കളി ആവേശത്തിലായി . 63 പന്തിൽ 124 റൺസാണു സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. 6 സിക്സും 13 ഫോറും ഉൾപ്പെട്ട ഇന്നിങ്സ് ലക്നൗവിൻറെ കരുത്തായി. സ്കോർ: ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്. ലക്നൗ: 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ കളിക്കാരിൽ നിക്കോളാസ് പുരാൻ (34), ദീപക് ഹൂഡ (17), കെ.എൽ.രാഹുൽ (16), ദേവദത്ത് പടിക്കൽ (13) എന്നിവരും തകർപ്പൻ പ്രകടനമായിരുന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിൻറെ ബാറ്റിങ് കരുത്തിൽ ലക്നൗവിന് 211 റൺസ് വിജയലക്ഷ്യമാണു ചെന്നൈ ഉയർത്തിയത് . 60 പന്തിൽനിന്ന് 108 റൺസുമായി പുറത്താകാതെ നിന്ന ഗെയ്ക്‌വാദിനു അതേനാണയത്തിൽ മറുപടി നൽകി സ്റ്റോയിനിസ് വിജയം കൈക്കലാക്കി. 

ചെന്നൈയിൽ 27 പന്തിൽനിന്ന് 66 റൺസുമായി ശിവം ദുബെ ക്യാപ്റ്റനെ പിന്തുണച്ചു. നേരിട്ട ഏക ബോൾ ബൗണ്ടറിയിലേക്ക് പായിച്ച് മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയും ഒപ്പംചേർന്നു. രവീന്ദ്ര ജഡേജ (16), ഡാരിയൽ മിച്ചൽ (11), അജിൻക്യ രഹാനെ (1) എന്നിങ്ങനെയാണു മറ്റുള്ളവരുടെ സ്‌കോറുകൾ. 4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത മാറ്റ് ഹെൻറി, 4 ഓവറിൽ 50 റൺസ് വഴങ്ങിയ മൊഹ്സിൻ ഖാൻ, 4 ഓവറിൽ 47 റൺസ് വിട്ടുകൊടുത്ത യാഷ് താക്കൂർ എന്നിവർ ലക്നൗവിനായി ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

4 ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത മതീഷ പതിരാന ചെന്നൈയ്ക്കായി 2 വിക്കറ്റ് പിഴുതു . മുസ്താഫിസുർ റഹ്മാനും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.

ipl chennai super kings lucknow super gaints