ഐപിഎല്‍ പോരാട്ടം; വിജയപ്രതീക്ഷയുമായ് ലഖ്നൗവിനെതിരെ പഞ്ചാബ്

ലഖ്‌നൗ : ഐപിഎല്‍ പോരാട്ടത്തിനായ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ്. ഐപിഎല്‍ മത്സരങ്ങളില്‍ ലഖ്‌നൗ-പഞ്ചാബ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നാലാമത്തൈ മത്സരമാണിത്.

author-image
Athira Kalarikkal
New Update
punjab v/s lucknow

IPL 2024; LSG v/s PBKS

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ലഖ്‌നൗ : ഐപിഎല്‍ പോരാട്ടത്തിനായ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ പഞ്ചാബ് കിംഗ്‌സ്. ഐപിഎല്‍ മത്സരങ്ങളില്‍ ലഖ്‌നൗ-പഞ്ചാബ് നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നാലാമത്തൈ മത്സരമാണിത്. ലഖ്നൗവിന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ തോറ്റ ലഖ്നൗ പോയിന്റ് ഒന്നുമില്ലാതെ ടേബിളില്‍ അവസാന സ്ഥാനത്താണ്. പഞ്ചാബ് കിംഗ്‌സിന്റെ മൂന്നാമത്തെ മത്സരമാണിത്. ഒരു കളി മാത്രം ജയിച്ച പഞ്ചാബ് കിങ്സ് രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തും.

മാര്‍ച്ച് 24 ന് നടന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ തന്നെ ലഖ്നൗ രാജസ്ഥാന്‍ റോയല്‍സിനോട് 20 റണ്‍സിന് പരാജയപ്പെട്ടിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി. ശിഖര്‍ ധവാന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പക്ഷെ രണ്ടാം മത്സരത്തില്‍ ബാംഗ്ലൂരിനോട് നാല് വിക്കറ്റിന് തോറ്റു. പഞ്ചാബിനെതിരായ ലഖ്നൗവിന്റെ ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ 257 ആണ്, ലഖ്നൗ ക്കെതിരെ പഞ്ചാബിന്റെ ഉയര്‍ന്ന സ്‌കോര്‍ 201. ലക്നൗവിലെ ഏകാന സ്പോര്‍ട്സ് സിറ്റിയില്‍ രാത്രി 7.30നാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്-പഞ്ചാബ് കിംഗ്‌സ് പോരാട്ടം. 

 

 

 

punjab kings lucknow super gaints ipl 2024