മഴയിലും ബെംഗളൂരുവിനെ എറിഞ്ഞ് ഉടച്ച്‌ പഞ്ചാബ്

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് വിക്കറ്റ് വിജയം. മത്സരം മഴ കാരണം 14 ഓവറുകളായി പരിമിതപ്പെടുത്തിയിരുന്നു.ആര്‍ സി ബി നേടിയ 96 റണ്‍സിനെ 12.1 ഓവറില്‍ പഞ്ചാബ് മറികടന്നു.

author-image
Akshaya N K
Updated On
New Update
p

ബെംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിങ്സിന്  ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റ് വിജയം. മത്സരം മഴ കാരണം 14 ഓവറുകളായി പരിമിതപ്പെടുത്തിയിരുന്നു.14 ഓവറില്‍ ആര്‍ സി ബി നേടിയ 96 റണ്‍സിനെ 12.1 ഓവറില്‍ പഞ്ചാബ് മറികടന്നു.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്ക സ്‌കോര്‍ കാണാതെ എട്ടു വിക്കറ്റുകള്‍ വീണു. അര്‍ഷദീപ് സിങ്ങും, യുസ്വേന്ദ്ര ചഹലും, മാര്‍ക്കോ യാന്‍സനും, ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് മികച്ച ബൗളിങ് നിര തീര്‍ത്തു. 26 പന്തില്‍ 50  റൺസ് നേടിയ ടിം ഡേവിഡാണ്  ബംഗളൂരുവിന് ആശ്വാസകരമായ ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്.

തുടക്കത്തിലെ ബാറ്റിങ്ങില്‍ പഞ്ചാബിന് ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളില്‍ മൂന്ന് സിക്സും മൂന്ന് ഫോറും സഹിതം 19  പന്തിൽ 33 റൺസുമായി പുറത്താകാതെ നിന്ന നേഹൽ വധേരയുടെ പ്രകടനമാണ് പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.







ipl royal challengers bangalore rcb kings eleven punjab