മുംബൈ താരങ്ങൾ
മുംബൈ: മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 20 റൺസ് ജയം. ചെന്നൈ ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 186 റൺസിൽ അവസാനിച്ചു. മുംബൈയുടെ മുൻ ക്യാപ്റ്റൻ രോഹിത് ശർമ (63 പന്തിൽ 105*) സെ നേരത്തെ, ചെന്നൈയ്ക്കായി അവസാന ഓവറിൽ ഹാട്രിക് സിക്സടക്കം നാല് പന്തിൽ 20 റൺസ് നേടിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിയാണ് സ്കോർ 200 എത്തിച്ചത്. സ്‌കോര്‍- ചെന്നൈ: 206/4 (20 ഓവര്‍). മുംബൈ: 186/6 (20 ഓവര്‍)
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് രോഹിത് ശർമയും ഇഷാൻ കിഷാൻ (15 പന്തിൽ 23) കൂട്ടുകെട്ടിൽ മുംബൈയ്ക്കു നൽകിയത്. തുടക്കം മുതൽ രോഹിത് തകർത്തു കളിച്ചതോടെ മുംബൈ സ്കോർ ഉയർന്നു. ഏട്ടാം ഓവറിൻറെ ആദ്യ പന്തിൽ ഇഷാൻ ഔട്ടാകുമ്പോൾ മുംബൈ സ്കോർ 70 ആയിരുന്നു. എന്നാൽ അതേ ഓവറിൻറെ മൂന്നാം പന്തിൽ സൂര്യകുമാർ യാദവിനെയും മതീഷ് പതിരന മടക്കിയതോടെയാണ് മുംബൈ മത്സരം കൈവിട്ടു പോയത് . തിലക് വർമ (20 പന്തിൽ 31), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (6 പന്തിൽ 2), ടിം ഡേവിഡ് (5 പന്തിൽ 13*), റൊമാരിയോ ഷെപ്പേർഡ് (2 പന്തിൽ 1), മുഹമ്മദ് നബി ( 7 പന്തിൽ 4*) എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റർമാരുടെ സ്കോറുകൾ. അവസാനം വരെ പൊരുതി നിന്ന രോഹിത് സെഞ്ചറി പൂർത്തിയാക്കിയെങ്കിലും മുംബൈയ്ക്ക് വിജയം സമ്മാനിക്കാനായില്ല. ചെന്നൈയ്ക്കായി തുഷാർ ദേശ്‍പാണ്ഡെ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
