/kalakaumudi/media/media_files/581P5qTDDE0VQPivNKbP.jpg)
പഞ്ചാബ് താരം ശശാങ്ക്സിങ്
അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് 3 വിക്കറ്റ് തകർപ്പൻ ജയം .മത്സരത്തിന്റെ അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത് 7 റൺസായിരുന്നു. ഇന്നിങ്സിൽ ആദ്യമായി പന്തുമായി എത്തിയ നൽകണ്ടെ ആദ്യ പന്തിൽ തന്നെ പഞ്ചാബിന്റെ ഇംപാക്ട് പ്ലെയർ അഷുതോഷ് ശർമയെ പുറത്താക്കി ഗുജറാത്തിന് പ്രതീക്ഷ നൽകി . എന്നാൽ, ഒരു പന്ത് ബാക്കിനിർത്തി പഞ്ചാബ് വിജയം സ്വന്തമാക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് കിട്ടിയ ഗുജറാത്ത് ടൈറ്റൻസ് നായകൻ ശുഭ്മൻ ഗിൽ (48 പന്തിൽ 89), കെയ്ൻ വില്യംസൺ (22 പന്തിൽ 26), സായ് സുദർശൻ (9 പന്തിൽ 33), രാഹുൽ തെവാത്തിയ (8 പന്തിൽ 23) എന്നിവരുടെ പ്രകടനത്തിൽ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് നേടിയപ്പോൾ പഞ്ചാബിന്റെ പോരാട്ടം അവസാന ഓവർ വരെ നീണ്ടു . സ്കോർ: ഗുജറാത്ത് 20 ഓവറിൽ 4ന് 199. പഞ്ചാബ് 19.5 ഓവറിൽ 7ന് 200.
തകർപ്പൻ സിക്സറുകൾ അടിച്ചു നേടിയ അർധ സെഞ്ചറിയുമായി ടീമിനെ മുന്നിൽ നിന്ന് പടനയിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ 89 റൺസിന്റെ മികവിലാണ് ഗുജറാത്ത് 199 റൺസ് നേടിയത്. 4 സിക്സറുകളും 6 ഫോറുകളും പായിച്ചുകൊണ്ട് ഗിൽ നേടിയ 89 റൺസ് ഐപിഎൽ 17–ാം സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കത്തിലേ തിരിച്ചടികളായിരുന്നു . രണ്ടാം ഓവറിന്റെ ആദ്യ ബോളിൽ തന്നെ ക്യാപ്റ്റൻ ശിഖർ ധവാൻ പുറത്തായി . മറ്റൊരു ഓപ്പണറായ ജോണി ബയസ്റ്റോ 13 പന്തുകളിൽ നിന്ന് 22 റൺസുമായി പുറത്തായപ്പോൾ പാൻഹാബിന്റെ വിശ്വാസം നഷ്ടപ്പെടുകയിരുന്നു . എന്നാൽ, മൂന്നാമനായി ക്രീസിലെത്തിയ പ്രഫ്സിമാരൻ സിങ് (24 പന്തിൽ 35), ഇംപാക്ട് പ്ലെയർ അഷുതോഷ് ശർമ (17 പന്തിൽ 31), ശശാങ്ക് സിങ് (29 പന്തിൽ 61) എന്നിവരുടെവെടിക്കെട്ട് പ്രകടനത്തിൽ ആണ് വിജയം സ്വന്തമാക്കിയത്.