മത്സരത്തിൽ നിന്ന്
ചെന്നൈ: ഐപിഎല്‍ സീസൺ രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 176 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, എം ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തില്‍ 50) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തില്‍ 34), രാഹുല്‍ ത്രിപാഠി (15 പന്തില്‍ 37) നിര്‍ണായക സംഭാവന നല്‍കി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം പിഴുതു . ആവേഷ് ഖാൻ രണ്ട് വിക്കറ്റ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് മോശം തുടക്കമായിരുന്നു. ആദ്യ ഓവറില്‍ തന്നെ അഭിഷേക് ശര്‍മ (12) കൂടാരം കയറി. ബോള്‍ട്ടിന്റെ പന്തില്‍ ടോം കോഹ്‌ലര്‍-കഡ്‌മോറിന് ക്യാച്ച്. പിന്നാലെ ത്രിപാഠി-ഹെഡ് സഖ്യം 42 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ ത്രിപാഠിയേയും അതേ ഓവറില്‍ എയ്ഡന്‍ മാര്‍ക്രമിനേയും (1) പുറത്താക്കി ബോള്‍ട്ട് ഹൈദരാബാദിനെ വലച്ചു. നിതീഷ് റെഡ്ഡി (5), അബ്ദുള്‍ സമദ് (0) എന്നിവരെ അടുത്തടുത്ത പന്തുകളില്‍ ആവേഷും ഔട്ടാക്കി. ഇതോടെ ആറിന് 120 എന്ന നിലയിലായി ഹൈദരാബാദ്. പിന്നീട് ഷഹ്ബാസ് അഹമ്മദ് (18) - ക്ലാസന്‍ കൂട്ടുകെട്ടാണ് സ്കോർ ബോർഡ് ഉയർത്തിയത്.
19-ാം ഓവറിന്റെ ആദ്യ പന്തില്‍ ക്ലാസനെ ബൗള്‍ഡാക്കാന്‍ സന്ദീപ് ശര്‍മയ്ക്കായി. 34 പന്തുകള്‍ നേരിട്ട ക്ലാസന്‍ നാല് സിക്‌സുകള്‍ നേടിയിരുന്നു. ആ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്. അവസാന ഓവര്‍ എറിയാനെത്തിയ ആവേഷ് ആറ് റണ്‍സ് വിട്ടുകൊടുത്തത്. ഷഹ്ബാസിന്റെ വിക്കറ്റ് പിഴുതെടുക്കുകയും ചെയ്തു. അവസാന പന്തില്‍ ജയ്‌ദേവ് ഉനദ്കട്ട് (5) റണ്ണൗട്ടായി. പാറ്റ് കമ്മിന്‍സ് (5) പുറത്താവാതെ നിന്നു.