/kalakaumudi/media/media_files/2025/03/15/VI9plMias9oVMjkq6kyB.jpg)
Ajinkya Rahane Photograph: (google)
കൊല്‍ക്കത്ത: 2025 ഐപിഎല്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. മാര്‍ച്ച് 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയുടെ നേതൃത്തിലാണ് കൊല്‍ക്കത്ത ഇത്തവണ കിരീട പോരാട്ടത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി കളത്തിലിറങ്ങുന്നതോടെ രഹാനെക്ക് മറ്റൊരു ഇന്ത്യന്‍ താരത്തിനും സ്വന്തമാക്കാന്‍ കഴിയാത്ത ഒരു നേട്ടം കൈപ്പിടിയിലാക്കാന്‍ സാധിക്കും.
ഐപിഎല്ലില്‍ മൂന്ന് വ്യത്യസ്ത ടീമുകളെ നയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനാണ് രഹാനെക്ക് സാധിക്കുക. ഇതിനു മുമ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെയും റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയുമാണ് രഹാനെ നയിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെ 24 മത്സരത്തിലാണ് രഹാനെ നയിച്ചിട്ടുള്ളത്.2017ല്‍ എംഎസ് ധോണിയുടെ അഭാവത്തില്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെയും രഹാനെ നയിച്ചിട്ടുണ്. 2020-21ല്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ നേടിയത് രഹാനെയുടെ കീഴിലാണ്. ഓസ്‌ട്രേലിയക്കെതിരെ 2-1നാണ് ഇന്ത്യ വിജയിച്ചത്. അടുത്തിടെ അവസാനിച്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു രഹാനെ നടത്തിയിരുന്നത്. മുംബൈക്ക് വേണ്ടി 58.62 എന്ന മികച്ച ആവറേജില്‍ 469 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
