/kalakaumudi/media/media_files/2025/04/17/UGrST0HEVZitJcJe1CTE.jpg)
സൂപ്പർ ഓവറില്‍ ഡൽഹി ക്യാപിറ്റൽസിന് മുൻപിൽ ഇടറി വീണ് രാജസ്ഥാൻ റോയൽസ്. സൂപ്പർ ഓവറിൽ രാജസ്ഥാന് നേടാനായത് 11 റൺസ് മാത്രമാണ്.
കെ എൽ രാഹുലും സ്റ്റബ്സും ചേർന്ന് സൂപ്പർ ഓവറിൽ രണ്ട് പന്ത് ശേഷിക്കെ ഡൽഹിക്കായി ജയം വരിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് നേടിയ 188 റൺസ് രാജസ്ഥാൻ റോയൽസ് നാല് വിക്കറ്റ് നഷ്ടത്തിൽ നേടി. മാച്ച് ഡ്രോ ആയ അവസ്ഥയിലാണ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയത്.
സൂപ്പർ ഓവറിൽ ഹെറ്റ്മയറും പരാഗുമാണ് രാജസ്ഥാന് വേണ്ടി ഇറങ്ങിയത്. ഡൽഹി ബൗളറായി എത്തിയത് മിച്ചൽ സ്റ്റാർക്കാണ്. ഫ്രീഹിറ്റിനുള്ള അവസരം ലഭിച്ച പന്തില്‍ റിയാൻ പരാഗ് റൺഔട്ടായി. അഞ്ചാമത്തെ പന്തിൽ ഹെറ്റ്മയറും റൺഔട്ടായി. സൂപ്പര്‍ ഓവര്‍ തീരുന്നതിനു മുമ്പ് തന്നെ രാജസ്ഥാന്റെ രണ്ട് വിക്കറ്റും നഷ്ടമായി.
സന്ദീപ് ശർമയാണ് രാജസ്ഥാൻ റോയൽസിന് വേണ്ടി സൂപ്പർ ഓവർ എറിഞ്ഞത്. രാഹുലും സ്റ്റബ്സും ആയിരുന്നു ക്രീസില്‍. രാഹുല്‍ ഡബിള്‍, ബൗണ്ടറി, സിങ്കിള്‍ എന്നിങ്ങനെ റണ്‍ എടുത്തപ്പോള്‍ സ്റ്റബ്സ് നേരിട്ട ആദ്യ പന്തിൽ തന്നെ സിക്സ് പറത്തി ഡൽഹിയെ ജയിപ്പിച്ചു.