കിങ് കോഹ്‌ലി ഷോ!! പഞ്ചാബിന് വിജയിക്കാന്‍ 242 വിജയ ലക്ഷ്യം

ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മികച്ച സ്‌കോര്‍ നേടി ആര്‍സിബി. വിരാട് കോഹ്‌ലിയും രജത് പടിദാറും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ആര്‍സിബിയെ 241 എന്ന വന്‍ സ്‌കോറിലേക്ക് എത്തിച്ചത്.

author-image
Athira Kalarikkal
Updated On
New Update
main..

Virat Kohli

Listen to this article
0.75x1x1.5x
00:00/ 00:00

ധരംശാല :ഐപിഎലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ മികച്ച സ്‌കോര്‍ നേടി ആര്‍സിബി. വിരാട് കോഹ്‌ലിയും രജത് പടിദാറും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ആര്‍സിബിയെ 241 എന്ന വന്‍ സ്‌കോറിലേക്ക് എത്തിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ആര്‍സിബി ഈ സ്‌കോര്‍ നേടിയത്. ഗ്രീന്‍ 46 റണ്‍സ് നേടി പുറത്തായി.

ഫാഫ് ഡു പ്ലെസിയെയും വില്‍ ജാക്‌സിനെയും വിദ്വത് കവേരപ്പയാണ് പുറത്താക്കിയത്. ഫാഫ് 9 റണ്‍സ് നേടിയപ്പോള്‍ വില്‍ ജാക്‌സ് 7 പന്തില്‍ 12 റണ്‍സാണ് നേടിയത്. വിദ്വത് കവേരപ്പയുടെ ഇരട്ട പ്രഹരം ആര്‍സിബിയെ 43/2 എന്ന നിലയിലേക്ക് വീണുവെങ്കിലും അവിടെ നിന്ന് രജത് പടിദാര്‍ വിരാട് കോഹ്‌ലി കൂട്ടുകെട്ട് ടീമിനെ നൂറ് കടത്തി. 

സാം കറനെ സിക്‌സര്‍ പറത്തി 21 പന്തില്‍ നിന്ന് പടിദാര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ 23 പന്തില്‍ 55 റണ്‍സ് നേടിയ താരം അതേ ഓവറില്‍ പുറത്തായി. 32 പന്തില്‍ 76 റണ്‍സാണ് കോഹ്‌ലി  പടിദാര്‍ കൂട്ടുകെട്ട് മൂന്നാം വിക്കറ്റില്‍ നേടിയത്.

പത്തോവര്‍ പിന്നിടുമ്പോള്‍ ആര്‍സിബി 119/3 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ കാരണം കളി തടസ്സപ്പെടുത്തുകയായിരുന്നു. മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ വിരാട് കോഹ്‌ലി 32 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം തികച്ചു. മെല്ലെ തുടങ്ങിയ കാമറണ്‍ ഗ്രീനും അതിവേഗത്തില്‍ സ്‌കോറിംഗ് തുടങ്ങിയപ്പോള്‍ ഈ കൂട്ടുകെട്ട് 92 റണ്‍സാണ് നേടിയത്. 47 പന്തില്‍ 92 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയെ അര്‍ഷ്ദീപ് പുറത്താക്കുമ്പോള്‍ 211 റണ്‍സായിരുന്നു ആര്‍സിബിയുടെ സ്‌കോര്‍.7 പന്തില്‍ 18 റണ്‍സുമായി ദിനേശ് കാര്‍ത്തിക്കും 27 പന്തില്‍ 46 റണ്‍സും നേടി കാറണ്‍ ഗ്രീനും കളം നിറഞ്ഞാടിയപ്പോള്‍ ആര്‍സിബി 241 റണ്‍സിലേക്ക് എത്തി. കാര്‍ത്തിക്,  ലോംറോര്‍, ഗ്രീന്‍ എന്നിവരെ അവസാന ഓവറില്‍ പുറത്താക്കി ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് നേടി.
റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ് (ക്യാപറ്റന്‍), വില്‍ ജാക്ക്‌സ്, രജത് പടീദാര്‍, മഹിപാല്‍ ലോംറോര്‍, കാമറൂണ്‍ ഗ്രീന്‍, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സ്വപ്നില്‍ സിംഗ്, കരണ്‍ ശര്‍മ, മുഹമ്മദ് സിറാജ്, ലോക്കി ഫെര്‍ഗൂസണ്‍.

പഞ്ചാബ് കിംഗ്സ്: ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), പ്രഭ്സിമ്രാന്‍ സിംഗ്, റിലീ റോസോ, ലിയാം ലിവിംഗ്സ്റ്റണ്‍, ശശാങ്ക് സിംഗ്, സാം കുറാന്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്, വിദ്വത് കവേരപ്പ.

punjab kings ipl 2024 season 17 rcb