പാകിസ്ഥാനെതിരെ ആദ്യ വിജയ തിളക്കത്തില്‍ അയര്‍ലന്‍ഡ്

പാക് ടീം ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡ് അവസാനം വിജയം കാണുകയായിരുന്നു. ഓപ്പണര്‍ ആന്‍ഡ്രു ബാല്‍ബിര്‍ണിയാണ് ഇവരുടെ വിജയത്തിന് പിന്നില്‍.

author-image
Athira Kalarikkal
New Update
Ireland Team

Photo: AP

Listen to this article
0.75x 1x 1.5x
00:00 / 00:00

 ഡബ്ലിന്‍ : ടി20 മത്സരത്തിലെ ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡ് അഞ്ചു വിക്കറ്റിന് പാകിസ്താനെ തോല്‍പ്പിച്ചു. പാക് ടീം ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡ് അവസാനം വിജയം കാണുകയായിരുന്നു. സ്‌കോര്‍: പാകിസ്താന്‍ - 182/6 (20), അയര്‍ലന്‍ഡ് - 183/5 (19.5). ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അയര്‍ലന്‍ഡ് മുന്നിലെത്തി (10). ടി20-യില്‍ പാകിസ്താനെതിരേ അയര്‍ലന്‍ഡിന്റെ ആദ്യ ജയമാണിത്. 

ഓപ്പണര്‍ ആന്‍ഡ്രു ബാല്‍ബിര്‍ണിയാണ് ഇവരുടെ വിജയത്തിന് പിന്നില്‍. 55 പന്തില്‍ നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 77 റണ്‍സാമ് താരം നേടിയത്. ഹാരി ടെക്ടര്‍ (36), ജോര്‍ജ് ഡോക്റെല്‍ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ചുറിയും സയിം അയൂബ്, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ ഇന്നിങ്സുകളുമാണ് പാകിസ്താനെ 182-ല്‍ എത്തിച്ചത്. 43 പന്തുകള്‍ നേരിട്ട ബാബര്‍ ഒരു സിക്സും എട്ടു ഫോറുമടക്കം 57 റണ്‍സെടുത്തു. അയൂബ് 29 പന്തില്‍ നിന്ന് മൂന്ന് സിക്സും നാല് ഫോറുമടക്കം 45 റണ്‍സെടുത്തു. വെറും 15 പന്തില്‍ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 37 റണ്‍സടിച്ച ഇഫ്തിഖര്‍ അഹമ്മദാണ് പാക് സ്‌കോര്‍ 180 കടത്തിയത്.

cricket ireland pakistan